Hala Taxi : ടാക്സി വിളിച്ച് മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലേ? 60000 രൂപ നിങ്ങൾക്ക് കിട്ടും
ഓരോ മൂന്ന് ദിവസം വിജയിയെ പ്രഖ്യാപിക്കും. തങ്ങളുടെ സേനവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ക്യാമ്പയിനെന്നാണ് ഹല ടാക്ലിയുടെ അധികൃതർ പറയുന്നത്.
ദുബായ് : ഒരു ടാക്സി (Hala Taxi) വിളിച്ചാൽ നിങ്ങൾ എത്ര നേരം കാത്ത് നിൽക്കാറുണ്ട്. അഞ്ച് അല്ലെങ്കിൽ പത്ത് അതുമല്ലെങ്കിൽ അര മണിക്കൂർ നേരം ചിലപ്പോ ചില വണ്ടികൾ വരിക തന്നെയില്ല. ഇതൊക്കെ എല്ലാവരുടെയും നിത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ്. ടാക്സി വിളിക്കാനായി പ്രത്യേകം ആപ്പുകളടക്കം വന്ന് കഴിഞ്ഞതിനാൽ ഇതൊക്കെ ഇപ്പോ കുറവാണ്. എന്നാൽ ദുബായിലാണ് നിങ്ങളെങ്കിൽ ഒരു വലിയ സർപ്രൈസ് കൂടി നിങ്ങളെ തേടിയെത്തും. ദുബായിൽ എവിടെയാണെങ്കിലും നിങ്ങൾ ടാക്സി വിളിച്ച് ആ വണ്ടി മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് തന്നെയാണ് ലാഭ മുണ്ടാവുക. 3,000 ദിർഹം(60,000 രൂപയോളം) നിങ്ങളുടെ കൈയിൽ സമ്മാനമായി എത്തും.
ദുബായ് (Dubai) ആസ്ഥാനമായുള്ള ഹല ടാക്സിയാണ് '3 മിനിറ്റ് അറൈവൽ ടൈം' എന്ന പുതിയ ക്യാമ്പെയിന് പിന്നിൽ. ദുബായിൽ ഉള്ള എല്ലാവർക്കും ഇൗ ക്യാമ്പയിനിൽ പങ്കെടുക്കാം. ഇതിനായി നിങ്ങൾ ഹല ടാക്സിയുടെ ആപ്പ ഇൻസ്റ്റാൾ ചെയ്യണം ആപ്പിലൂടെയാവണം നിങ്ങൾ ടാക്സി ബുക്ക് ചെയ്യേണ്ടതെന്ന് ചുരുക്കം. നിലവില ഹല ടാക്സി മാത്രമെ ഇൗ ഒരു ക്യാമ്പയിൻ ചെയ്യുന്നുള്ളു.
ആപ്പിൽ ബുക്ക് ചെയ്താൻ ഉടൻ തന്നെ പ്രദേശത്തെ എല്ലാം ഡ്രൈവർമാർക്കും ആ സന്ദേശം എത്തും. പിക്ക് അപ്പ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവർ (Driver) മൂന്ന് മിനിട്ടിനുള്ളിൽ സ്ഥലത്തെത്തും. ഇത്തരത്തിൽ മൂന്ന് മിനിട്ടിനുള്ളിൽ വാഹനം പിക് അപ് ലൊക്കേഷനിൽ എത്തിയില്ലെങ്കിൽ 3,000 ദിർഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എൻട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം വിജയിയെ പ്രഖ്യാപിക്കും. തങ്ങളുടെ സേനവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ക്യാമ്പയിനെന്നാണ് ഹല ടാക്ലിയുടെ അധികൃതർ പറയുന്നത്.
Also Read: Fuel Price: OPEC തീരുമാനത്തിന് പിന്നാലെ കുവൈത്തില്‍ എണ്ണവില ഉയരുന്നു
പുതിയ ക്യാമ്പയിൻ പ്രഖ്യാപനത്തോടെ നിരവധി പേരാണ് ടാക്സി വിളിക്കാൻ തിരക്ക് കൂട്ടുന്നത്. ഇതോടെ വളരെ അധികം പേർ കമ്പനിയുടെ ആപ്പും ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. വരുന്ന ദിവസങ്ങളിലും കൂടുതൽ പേർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമെന്നാണ് ഹല ടാക്സി കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...