റിയാദ്: സൗദിയില്‍ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസിൽ ആശുപത്രി ജീവനക്കാരിക്ക് കോടതി അഞ്ചുവർഷം തടവും പിഴയും വിധിച്ചു.  ഇവർ 11 നവജാത ശിശുക്കളെയാണ് ഉപദ്രവിച്ചത്.  മക്കയിലെ ആശുപത്രിയിലുള്ള നിയോനേറ്റൽ നഴ്‌സറി വിഭാഗത്തിൽ ഹെൽത്ത് പ്രാക്ടീഷണറായി ജോലി ചെയ്തു വരികയായിരുന്നു ഈ സ്ത്രീ.  ഇവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആഡംബര കാറിലെത്തി ഭിക്ഷാടനം; വനിതാ യാചക അബുദാബിയില്‍ പിടിയില്‍


അന്വേഷണത്തിൽ യുവതി 11 കുഞ്ഞുങ്ങൾക്കെതിരെ ആവർത്തിച്ച് ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി വെളിപ്പെട്ടിരുന്നു. ജോലി സമ്മർദം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർ പിന്നീട് സമ്മതിക്കുകയായിരുന്നു.  യുവതി നവജാത ശിശുക്കളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നഴ്‌സറിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ നിന്നും പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും അത് അവർ ശേഖരിക്കുകയും ചെയ്തു. ഇതിൽ ഒരു കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് മൂന്ന് തവണ അടിച്ചതായും കണ്ടെത്തുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കാൻ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.  ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കേസിൽ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്‍താവിക്കുകയായിരുന്നു. 


Also Read: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ 


 


എന്നത്‌ വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകുകയും ശിശുക്കൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ക്രൂരത കണക്കിലെടുത്ത് കുറ്റവാളിക്ക് കൂടുതൽ കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.  നവജാത ശിശുക്കളെ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നത് ഇസ്ലാമിക ശരീഅത്തും രാജ്യത്തെ നിയമവും അനുശാസിക്കുന്ന ഉറപ്പുകളിലൊന്നാണെന്നും. നവജാത ശിശുക്കൾക്ക് അവരുടെ എല്ലാ ആരോഗ്യ, സാമൂഹിക, സുരക്ഷാ അവകാശങ്ങളും നൽകാൻ നിയമം അനുവദിക്കുന്നുവെന്നും  അതുകൊണ്ടുതന്നെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.