റിയാദ് : സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതായി റിപ്പോര്‍ട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ശൈത്യം ശക്തിപ്പെടുന്നതിന്‍റെ മുന്നോടിയായാണ് മഴ ആരംഭിച്ചത്. 


സൗദിയുടെ (Saudi Arabia) കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഹഫര്‍ബാത്തിന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ  മുതല്‍ ശക്തമായ മഴ (Heavy Rain) ആരംഭിച്ചത്. ഞായറാഴ്ച വരെ മഴ തുടുരുമെന്നാണ്  കാലാവസ്ഥാ കേന്ദ്രo നല്‍കുന്ന മുന്നറിയിപ്പ്.


ഇടിമിന്നലോട് കൂടിയ പേമാരിയാണ് പലയിടങ്ങളിലും.  ഹഫറിലെ സൂക്ക്, മുഹമ്മദിയ്യ, ഫൈസലിയ്യ, നായിഫിയ്യ, ഉമ്മുഹഷര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പെയ്ത പേമാരിയില്‍ പരിസരം വെള്ളകെട്ടുകള്‍ കൊണ്ട് നിറഞ്ഞു.  വെള്ളകെട്ടുകള്‍ രൂപപ്പെട്ടതുമൂലം  ഗതാഗത തടസ്സവും നേരിടുകയാണ്.


Also read: നിയമ ലംഘനം നടത്തിയ 268 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക്


പലയിടങ്ങളിലും  ഗതാഗതം സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്.  താഴ്വാരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തിയതോടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.