അബുദാബി: ഭാര്യ അതിർത്തി കടന്നതിന് പിഴ അടച്ച് ഭർത്താവ്. 15000 ദിർഹമാണ് അതായത് ഏകദേശം 3 ലക്ഷത്തോളം രൂപയാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരൺ ഭാസ്കരന് പിഴയായി അടക്കേണ്ടിവന്നത്.  ദമ്പതികൾക്ക് സംഭവം നടന്നപ്പോൾ കാര്യമൊന്നും മനസിലായിരുന്നില്ലയെങ്കിലും പിന്നീട് അവർ തിരിച്ചറിഞ്ഞു തങ്ങളെ ചതിച്ചത് സിം കാർഡ് ആണെന്ന്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങൾ സമീപകാലത്തൊന്നും അബുദാബി (Abu Dhabi) വിട്ട് പോയിട്ടില്ലായിരുന്നുവെന്ന് ഹിരൺ പറഞ്ഞു.   ഒരു മീഡിയ കമ്പനിയിലാണ് ഹിരണിന്റെ ഭാര്യ അതുല്യയ്ക്ക് ജോലി.  ഒരു ഔദ്യോഗിക ആവശ്യത്തിന് ഇവർ ജനുവരി 24ന് ദുബായിൽ പോയിരുന്നു.  അതിർത്തി കടന്നത് നിഷ്കർഷിച്ചിട്ടുള്ള കോവിഡ് (Covid19) പരിശോധനകളൊക്കെ നടത്തിയിട്ട് തന്നെയാണ്.  


Also Read: ധർമ്മജന് പിന്നാലെ പിഷാരടിയും; കോൺഗ്രസിന്റെ മൃദു സ്വഭാവം തനിക്കിഷ്ടമെന്ന് Ramesh Pisharody 


ശേഷം  തിരിച്ചെത്തി കൃത്യമായി കോവിഡ് പരിശോധനയും നടത്തി എന്നിട്ടും എങ്ങനെയാണ് തന്റെ ഭർത്താവിന് പിഴ വന്നത് എന്ന അന്വേഷണമാണ് ചതി പറ്റിയത് സിം കാർഡ് (SIM Card) കൊണ്ടാണെന്ന് ഇവർക്ക് മനസിലായത്.   കാരണം അതുല്യ അതിർത്തി കടക്കുമ്പോൾ രണ്ടു ഫോണുകളാണ് ഉപയോഗിച്ചത്.  അതിൽ ഒന്ന് കമ്പനി ഫോണും മറ്റേത് ഹിരണിന്റെ പേരിൽ എടുത്ത സിം കാർഡ് നമ്പറുമായിരുന്നു.  ഈ വ്യക്തിഗത സിം കാർഡാണ് പിഴയ്ക്ക് കാരണമായത്. 


പിഴക്കെതിരെ പരാതിയുണ്ടെങ്കിൽ 14 ദിവസത്തിനകം ഫയൽ നമ്പർ സഹിതം വെബ്സൈറ്റിൽ പരാതിപ്പെടണമെന്ന നിർദേശമുണ്ടായിരുന്നതിനെ തുടർന്ന് ദമ്പതികൾ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരിക്കുകയാണ്.  അപേക്ഷയിൽ കൊവിഡ് പരിശോധന നടത്തിയതിനുള്ള തെളിവായി അൽഹൊസൻ ആപ്പിലെ സന്ദേശവും, ഭാര്യാഭർത്താക്കന്മാർ ആണെന്ന് തെളിയിക്കുന്നതിനുള്ള വിവാഹ സർട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയും സഹിതം നൽകിയിട്ടുണ്ട്.  ഇക്കാര്യം കോടതിക്കു ബോധ്യപ്പെട്ടാൽ ഒരു മാസത്തിനകം പിഴയിൽനിന്നും ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.