ദുബായ്:  അകാലത്തിൽ പൊലിഞ്ഞു പോയ മകന്റെ ഓർമ്മയ്ക്കായി യുഎഇയിൽ കുടുങ്ങിക്കിടന്ന 61 പ്രവാസികളെ നാട്ടിലെത്താൻ വിമാന ടിക്കറ്റ് നൽകി ഒരച്ഛൻ.  ഇങ്ങനൊരു കൃത്യം ചെയ്യാൻ തോന്നിയത് തൊടുപുഴ സ്വദേശിയായ ടി. എൻ. കൃഷ്ണകുമാറിനാണ്.  ഇത് മൂലം കോറോണ പ്രതിസന്ധിയിൽ പെട്ട് അവിടെ കുടുങ്ങിപ്പോയ മലയാളികൾക്ക് ആശ്രയമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള തുക കൃഷ്ണകുമാർ നൽകി.  ജോലി നഷ്ട്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ നിവർത്തിയില്ലാത്തവരുമാണ് ഈ വിമാനത്തിൽ മടങ്ങിയത്.  സെയിൽസ് ആൻഡ് മറക്കറ്റിങ് ഡയറക്ടർ ആയ കൃഷ്ണകുമാർ 30 വർഷമായിട്ട് ദുബായിലാണ്.  


Also read: കു​വൈ​റ്റ്: സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25% കു​റ​ച്ചു


കഴിഞ്ഞ ക്രിസ്മസ് അവധിയ്ക്കാണ് കൃഷ്ണകുമാറിന്റെ ഇളയമകൻ രോഹിത്തും  സുഹൃത്ത് ശരത്തും ദുബായിൽ കാർ അപകടത്തിൽ മരണമടഞ്ഞത്.  യുകെയിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന രോഹിത്ത് അവധിയാഘോഷിക്കാൻ ദുബായിലെത്തിയപ്പോഴായിരുന്നു അപകടം.  ജീവിതം വല്ലാത്തരീതിയിൽ നീങ്ങിയപ്പോഴാണ് സന്നദ്ധ സേവനപ്രവർത്തനം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്.  


കോറോണയെ തുടർന്ന് lock down തുടങ്ങിയപ്പോൾ മുതൽ കൃഷ്ണകുമാർ അംഗമായ അക്കാഫിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി.  ആവശ്യക്കാർക്ക് വെള്ളവും ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചുകൊടുത്തു.  അതിനിടെയാണ് ഇങ്ങനൊരു കാര്യം ശ്രദ്ധയിൽപ്പെടുകയും ഇവർക്ക് തണലേകാൻ തീരുമാനിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.