കു​വൈ​റ്റ്: സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25% കു​റ​ച്ചു

  കോവിഡ്‌ വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കു​വൈ​റ്റ്...

Last Updated : Jul 30, 2020, 04:16 PM IST
  • സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കു​വൈ​റ്റ്...
  • സ്വ​കാ​ര്യ സ്കൂളുകളിലെ ഫീ​സ് 25% ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി
കു​വൈ​റ്റ്: സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25%  കു​റ​ച്ചു

കു​വൈ​റ്റ് സി​റ്റി:  കോവിഡ്‌ വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കു​വൈ​റ്റ്...

കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂളുകളിലെ  ഫീ​സ് 25%  ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. സ്കൂ​ളു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു വ​രെ 2020-21  അധ്യയന  വ​ര്‍​ഷ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ സ്കൂ​ളു​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി.

Also read: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്

കൂടാതെ, ഫീ​സ് കു​റ​ച്ച​ത് സ്കൂ​ളു​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ലെ നി​ല​വാ​രം നി​രീ​ക്ഷി​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല​യും നല്‍കി. അധ്യയന  വ​ര്‍​ഷ​ത്തിനിടെ  സ്കൂളുകള്‍  ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. 2020-21  അധ്യയന  വ​ര്‍​ഷ​൦ സ്കൂള്‍ ഫീസില്‍ മാറ്റമുണ്ടാകില്ല എന്നും  ഫീ​സ് കു​റ​ക്കാ​ത്ത സ്കൂ​ളു​ക​ള്‍​ക്കെ​തി​രെ മന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ക്കുമെന്നും ഉത്തരവില്‍ പറയുന്നു.

 

Trending News