Abu Dhabi: അബുദാബിയിലേക്ക് പുതിയ പ്രതിദിന സർവീസ് തുടങ്ങി ഇൻഡിഗോ
Indigo Service: അബുദാബിയിലേക്ക് പുതിയ സര്‍വീസിന് തുടക്കാം കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്
മംഗളൂരു: അബുദാബിയിലേക്ക് പുതിയ സര്‍വീസിന് തുടക്കാം കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
Also Read: സൗദിയിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
ആഗസ്റ്റ് 9 മുതല്‍ പ്രതിദിന സര്‍വീസിന് തുടക്കമായിരിക്കുകയാണ്. ഇന്‍ഡിഗോയുടെ 6E 1442 വിമാനം രാത്രി 9:40 ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തിയിരുന്നു. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
നടി മേഘ്‌ന രാജിന് യുഎഇ ഗോൾഡൻ വിസ
തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
Also Read: ശനിയുടെ നക്ഷത്രമാറ്റം ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?
ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത്. മലയാളത്തിൽ യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്‌ന തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.