Shani Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റവും നക്ഷത്രമാറ്റവുമൊക്കെ അതിന്റെതായ സമയത്തു തന്നെ നടക്കും.
Shani Nakshatra Parivartan: രാശിമാറ്റം പോലെ പ്രാധാന്യം ഉള്ളത് തന്നെയാണ് നക്ഷത്ര മാറ്റവും. ഗ്രഹങ്ങള്‍ നക്ഷത്രങ്ങൾ മാറി സഞ്ചരിക്കുമ്പോള്‍ അതിന്റെ ഫലം ഭൂമിയിലും ആളുകളുടെ ജീവിതത്തിലും വന്നുചേരും.
ഗ്രഹങ്ങള്‍ നക്ഷത്രങ്ങൾ മാറി സഞ്ചരിക്കുമ്പോള്‍ അതിന്റെ ഫലം ഭൂമിയിലും ആളുകളുടെ ജീവിതത്തിലും വന്നുചേരും.
ആഗസ്റ്റ് 18 ന് കര്‍മ്മഫല ദാതാവും സൂര്യപുത്രനുമായ ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശനിയുടെ നക്ഷത്രമാറ്റം ചില രാശികൾക്ക് ശുഭവും മറ്റ് ചിലർക്ക് അശുഭവുമായിരിക്കും
ശനി നക്ഷത്ര മാറ്റത്തിലൂടെ ആഡംബര ജീവിതം ലഭിക്കുന്ന മൂന്ന് രാശികളുണ്ട്. അവ ഏതൊക്കെ എന്നറിയാം...
മേടം (Aries): ശനിയുടെ നക്ഷത്രമാറ്റം ഇവയ്ക്ക് വലിയ നേട്ടങ്ങൾ നൽകും. ശനി ഇവരുടെ വരുമാനം, ലാഭം എന്നീ ഭാവനങ്ങളിലാണ് നക്ഷത്രമാറ്റം നടത്താൻ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഇവർക്ക് വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. കൂടാതെ ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടവും ഉണ്ടാകും. ബിസിനസുകാര്‍ക്ക് വൻ ലഭനേട്ടം, പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും.
ഇടവം (Taurus): ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് കടക്കുന്നതിലൂടെ ഇവർക്ക് വൻ ലാഭ നേട്ടങ്ങൾ ഉണ്ടാകും. ശനി ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് നക്ഷത്ര മാറ്റം നടത്തുന്നത്. ഇതിലൂടെ ജോലിയുള്ളവർക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. വ്യാപാരികള്‍ക്ക് ക്രയവിക്രയത്തിലൂടെ ലാഭമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും, ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കീഴുദ്യോഗസ്ഥരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധമുണ്ടാകും
കുംഭം (Aquarius): ശനിയുടെ നക്ഷത്ര മാറ്റം ഇവർക്കും നൽകും വലിയ നേട്ടങ്ങൾ. ശനിയുടെ സ്വന്തം രാശിയാണ് കുംഭം. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശനി നക്ഷത്രമാറ്റം നടത്തുന്നത്. ഒപ്പം ഇവർക്ക് ശശ രാജയോഗത്തിന്റെ സൗഭാഗ്യവും ലഭിക്കും. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും, വ്യക്തിത്വം ആകര്‍ഷകമാകും, . നിക്ഷേപത്തിന് നല്ല സമയം, വിവാഹിതരുടെ ദാമ്പത്യജീവിതം നല്ലതായിരിക്കും, അവിവാഹിതര്‍ക്ക് നല്ല പങ്കാളിയെ കണ്ടെത്താന്‍ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)