മസ്‌കത്ത്: ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കോഴിക്കോടിന് പിന്നാലെ മസ്‌കത്തില്‍നിന്നും കൊച്ചിയിലേക്കുള്ള സര്‍വീസും നിര്‍ത്തലാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസ് ഉണ്ടാകില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നറിയിപ്പില്ലാതെയാണ് സര്‍വീസ് നിര്‍ത്തലാക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.


അന്വേഷിച്ചപ്പോള്‍ ജീവനക്കാരുടെ കുറവാണ് കാരണമെന്നാണ് പറഞ്ഞത്. ഏപ്രില്‍ മുതല്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കും. സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് സൂചനയൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞു. 


നേരത്തേ ജെറ്റ് എയര്‍വേസും കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഏപ്രില്‍ മുതല്‍ ഒമാന്‍ എയറും, എയര്‍ഇന്ത്യ എക്‌സ്പ്രസും മാത്രമായിരിക്കും കൊച്ചിയിലേക്ക് ഉണ്ടാവുക.