Pregnant Woman Dies : അമേരിക്കയിൽ പ്രസവത്തിനിടെ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Florida സ്വദേശിനിയായ ഇന്ദു ശോഭ മാത്യുവാണ് പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. 34 വയസായിരുന്നു.
Florida : അമേരിക്കൻ മലയാളി യുവതിക്ക് പ്രസവത്തിനിടെ അതിദാരുണമായ അന്ത്യം. യുഎസിലെ ഫ്ലോറിഡ (Florida) സ്വദേശിനിയായ ഇന്ദു ശോഭ മാത്യുവാണ് പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. 34 വയസായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ മരണം ഇന്ദു മരിച്ചതിന് മണിക്കൂറുകൾക്ക് ശേഷം സ്ഥിരീകരിക്കുകയും ചെയ്തു.
ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് ഇന്ദു. പ്രസവത്തിനിടെ ഇന്ദു അബോധാവസ്ഥയിലാകുകയായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്നായിരുന്നു ഡോക്ടർമാർ ഇന്ദുവിന്റെ മരണം സ്ഥിരീകരിക്കുന്നത്.
ALSO READ : Crime News: ബാധ ഒഴിപ്പിക്കല്‍ പൂജ, ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം
പ്രസവത്തിനിടെ ഇന്ദു മരിച്ചതിന്റെ ആഘാതത്തിൽ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി ഗുരതരാവസ്ഥയിലാകുകയിരുന്നു. തുടർന്ന് 24 മണിക്കൂർ നിരീക്ഷണത്തിനിടെ കുഞ്ഞിന്റെയും മരണം സ്ഥിരീകരിച്ചു.
ALSO READ : ഗര്‍ഭിണികള്‍ക്ക് നിന്നുകൊണ്ടു ജോലി ചെയ്യാമോ?
ഈ കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു ഇന്ദുവിന്റെ പ്രസവത്തിനുള്ള തിയതി നിശ്ചിയിച്ചിരുന്നത്. എന്നാൽ വേദനയും മറ്റും അനുഭവപ്പെടാതിരുന്നതിനാൽ പ്രസവം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ഓഗസ്റ്റ് 28ന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രസവത്തിനായി ലേബർ റൂമിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്നാണ് ഇന്ദു പെട്ടെന്ന് അബോധാവസ്ഥയിലേക്കായതെന്ന് ബന്ധു സാറാമ്മ എബ്രഹാം സീ ഹിന്ദുസ്ഥാൻ മലയാളത്തിനോട് പറഞ്ഞു.
ALSO READ : Domestic Violence : ആലങ്ങാട് ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം
മാവേലിക്കര കൊച്ചാലുമ്മൂട് ഒളശ്ശേൽ ദീപ്തിയിൽ പരേതനായ മാത്യും സൈമണിന്റെയും ഗ്രേസി സൈമണിന്റെയും ഏറ്റവും ഇളയ മകളാണ് ഇന്ദു. ചെന്നൈ സ്വദേശിയായ സത്യനാണ് ഭർത്താവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...