ഗര്‍ഭിണികള്‍ക്ക് നിന്നുകൊണ്ടു ജോലി ചെയ്യാമോ?

ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളും ഉണ്ടാകില്ല. 

Updated: Nov 27, 2018, 06:26 PM IST
 ഗര്‍ഭിണികള്‍ക്ക് നിന്നുകൊണ്ടു ജോലി ചെയ്യാമോ?

ർഭിണികളെ ബന്ധുക്കളും മറ്റും ഉപദേശിക്കുന്നത് പതിവാണ്. എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ ശ്രദ്ധിക്കണമെന്നും ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേർക്കുള്ളത് കഴിക്കണം എന്നൊക്കെ പറയുന്നത് സർവ്വസാധാരണമാണ്. 

എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാന്‍ പാടില്ല, എങ്ങനെ ഇരിക്കണം, എങ്ങനെ കിടക്കണം തുടങ്ങിയ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്. 

ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളും ഉണ്ടാകില്ല. 

എന്നാല്‍ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. കൂടുതല്‍ സമയം നില്‍ക്കുകയും നിന്ന് ജോലി ചെയ്യുകയും ചെയ്യുന്ന ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കണം.

കാരണം ഒരുപാട് നേരം നില്‍ക്കുമ്പോള്‍ കാലില്‍ രക്തം തങ്ങി നില്‍ക്കുകയും അത്  ഹൃദയത്തിലേക്കും ഹൃദയത്തില്‍നിന്ന് ഗര്‍ഭപാത്രത്തിലേക്കുമുള്ള രക്തയോട്ടം കുറയാനുമുള്ള സാധ്യതയുണ്ട്.

ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടം നല്ല ദിശയിലാണെങ്കില്‍ മാത്രമേ ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചക്കാവശ്യമായ പോഷണം, ഓക്‌സിജന്‍ എന്നിവ ലഭ്യമാവുകയുള്ളൂ. 

അതിനാല്‍ ഗര്‍ഭിണികള്‍‌ അധിക സമയം നിന്ന് ജോലി ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. നിന്നുളള ജോലി ആണെങ്കിലും ഇടയ്ക്ക് കുറച്ച് സമയം ഇരുന്ന് വിശ്രമിക്കാന്‍ ശ്രമിക്കണം.