ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും സ്വര്‍ണ്ണ സമ്മാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലായിരിക്കുമെങ്കിലും സംഭവം സത്യമാണ്. ഭാഗ്യം കടല്‍ കടന്ന്‍ അവരെ കാത്തിരുന്നുവെന്ന് വേണം പറയാന്‍. 


മുപ്പത്തിനാലായിരം ദിര്‍ഹത്തിന്‍റെ അതായത് ഏകദേശം 6.6 ലക്ഷം ഇന്ത്യന്‍ രൂപയുടെ സമ്മാനമാണ് അവര്‍ക്ക് ലഭിച്ചത്. 


മലയാളികളായ മീനാക്ഷി സുനില്‍ മകള്‍ അര്‍ച്ചന എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. ദേറ ഗോള്‍ഡ് സൂഖിലെ സ്ഥാപനത്തില്‍ നിന്നും ഡിസംബര്‍ 28 നാണ്‌ ഇവര്‍ 23000 ദിര്‍ഹത്തിന്റെ സ്വര്‍ണ്ണം വാങ്ങിയത്. 


ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ജ്വല്ലറികളില്‍ ചിലവഴിക്കുന്ന ഓരോ 500 ദിര്‍ഹത്തിനും ഓരോ സമ്മാന കൂപ്പണ്‍ വീതം ലഭിക്കും. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ  വിജയിക്കുന്നവര്‍ക്ക് ഒരു പവന്‍റെ 3000 സ്വര്‍ണ നാണയങ്ങള്‍ വരെയാണ് സമ്മാനം.


മീനാക്ഷിയുടെ ഭര്‍ത്താവ് ദുബായിലെ ജ്വല്ലറിയില്‍ ആണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനെ സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായിലെത്തിയത്.