ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍റെ മരണത്തില്‍ ദുരൂഹത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖാലിദിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുപ്പതിനോടടുത്ത പ്രായമുള്ള മറ്റൊരാളെ മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. 


ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനില്‍ വച്ചായിരുന്നു മുപത്തിയൊന്‍പതുകാരനായ ഖാലിദിന്‍റെ  അന്ത്യം. 


ഷാര്‍ജ അര്‍ബന്‍ പ്ലാനി൦ഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.


ഖാലിദിന്‍റെ മരണത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്‍റെ ഭാഗമായി ദേശീയ പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്.


ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഖാലിദ്. ലോകത്തെ പതിനഞ്ച് രാജ്യങ്ങളിലെ മുപ്പത് നഗരങ്ങളിൽ 'ഖാസിമി' വിലയേറിയ ബ്രാന്‍റുകളുടെ പട്ടികയിൽ ഉണ്ട്. 


ഷാർജ ഭരണാധികാരിയുടെ അസാനത്തെ പുത്രനായിരുന്നു ശൈഖ് ഖാലിദ്. ഖാലിദിന് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് ഉണ്ടായിരുന്നത്.


അതിൽ അർധ സഹോദരനും സഹോദരിയും വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണ് അർദ്ധ സഹോദരൻ 24-ാം വയസിൽ മരണപ്പെട്ടത്.