കുവൈത്ത്: ദേശീയ ദിനം, വിമോചന ദിനം എന്നിവ പ്രമാണിച്ച് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്.  അതിന്റെ കൂടെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൊത്തം നാലു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു; ഉദ്‌ഘാടനം 14ന് നരേന്ദ്ര മോദി നിർവഹിക്കും


ഫെബ്രുവരി 25നും 26നും അവധി ആയിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.  ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതു സംവിധാനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ഇതിനൊപ്പം വെള്ളി, ശനി വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ മൊത്തം നാല് ദിവസം അവധിയായിരിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൗരന്മാര്‍ക്കും സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ഈ അവധി.  അവധി കഴിഞ്ഞ് ഫെബ്രുവരി 27 ചൊവ്വാഴ്ച മുതല്‍ പ്രവൃത്തി ദിനം ആരംഭിക്കും.


Also Read: കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


ഫാമിലി വി​സാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ച് കുവൈത്ത്, നിബന്ധനകളില്‍ സുപ്രധാന മാറ്റങ്ങള്‍


ഫാമിലി വിസാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭിച്ച് കുവൈത്ത്, കഴിഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഫാമിലി വി​സാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചത്. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ വിസാ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്.  അതേസമയം, പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  പുതിയ നിബന്ധനകള്‍  പ്രകാരം അ​പേ​ക്ഷ​ക​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ള ​നി​ര​ക്ക് 800 ദി​നാ​റും യൂണിവേ​ഴ്‌​സി​റ്റി ബി​രു​ദ​വും നി​ർ​ബ​ന്ധ​മാണ്.


Also Read: ബുധന്റെ അസ്തമയം; ഈ രാശിക്കാർക്ക് നൽകും പ്രമോഷനും ധനനേട്ടവും!


കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്‍റെ ഡയറക്ടർ ജനറലിന്‍റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ ​മ​ന്ത്രി​ത​ല പ്ര​മേ​യം ആ​ർ​ട്ടി​ക്കി​ൾ 30ൽ ​അ​നു​ശാ​സി​ക്കു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഇ​ള​വ് ല​ഭി​ക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.