Kuwait: സ്വകാര്യമേഖലയില്‍ തത്കാലത്തേക്ക് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് മാത്രം അനുമതി
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി കുവൈറ്റ്.
Kuwait City: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി കുവൈറ്റ്.
സ്വകാര്യ മേഖലയില്‍ തത്കാലത്തേക്ക് അടിയന്തിര ശസ്ത്രക്രിയകള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി.
സ്വകാര്യ മെഡിക്കല്‍ മേഖലയില്‍ അടിയന്തരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍ എന്നിവയുടെ ഡയറക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയത്തിലെ ആരോഗ്യ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുവാദ് ആബെല്‍ സര്‍ക്കുലര്‍ നല്‍കി.
ജൂലൈ നാല് മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് ഈ നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
Also Read:കുവൈത്തിലെ കൊടുംചൂടിനെ കുറ്റപ്പെടുത്തി ടിക് ടോക് വീഡിയോയെടുത്ത പ്രവാസി അറസ്റ്റിൽ
അടിയന്തിര ശസ്ത്രക്രിയകള്‍ മാത്രം നടത്താന്‍ പാടുള്ളൂവെന്ന് സര്‍ക്കുലറില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം, കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,718 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 354,851 ആയി. 1,961 പേരാണ് ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA