കുവൈത്ത്: കുവൈത്തിലെ കൊടുംചൂടിനെയും പൊടി കൊടുങ്കാറ്റിനെക്കുറിച്ചും ആക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് പ്രവാസിയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
വീഡിയോ പോസ്റ്റ് ചെയ്ത് കുവൈത്തിനെ (Kuwait) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഈജിപ്റ്റുകാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.കുവൈത്തിലെ അതിശക്തമായ ചൂടില്‍ പൊടിക്കാറ്റിനിടയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ആണ് ഈജിപ്തുകാരനായ ഇയാൾ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്.
Also Read: പൊതുസ്ഥലങ്ങളിലെ പ്രവേശന വിലക്ക് നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് Kuwait
അസഹ്യമായ ചൂടിനെ കുറിച്ച് പരാതി പറഞ്ഞും കുവൈത്തിലെ കാലാവസ്ഥയെ പരിഹസിച്ചും ചൂടിനെ ശപിച്ചുമൊക്കെ സംസാരിച്ചു കൊണ്ടുള്ളതായിരുന്നു വീഡിയോ. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രവാസിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഇത്തരം വീഡിയോകളുമായി രംഗത്തു വന്നിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നിയമനടപടിക്ക് ശേഷം ഈജിപ്തിലേക്ക് നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.