കുവൈത്ത്: കൊറോണ (Covid19) വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈത്ത് രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നു മുതല്‍ ഒരാഴ്ചത്തേയ്ക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് കരിപൂരില്‍ നിന്നും പുറപ്പെടേണ്ട വിമാനം റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരെ തിരിച്ചയച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.


Also read: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ദുബായില്‍ Corona സ്ഥിരീകരിച്ചു


ഇന്നലെ രാത്രിയാണ്‌ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 


ഒരാഴ്ചത്തേയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള എല്ലാ സര്‍വീസുകളും അനുവദിക്കില്ലയെന്നാണ് കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരം കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 


Also read: കൊറോണ വൈറസ്: യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി


മുന്‍പ് കുവൈത്തില്‍ വരുന്നവര്‍ ആരായാലും അവര്‍ തനിക്ക് കൊറോണ രോഗബാധയില്ലെന്ന്‍ അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇടപെട്ട് ഈ നിയന്ത്രണം നീക്കിയിരുന്നു.