നാട്ടിലെ പെരുന്നാളാഘോഷത്തിന് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്ക് ദിനംപ്രതി കൂടുന്നു
നാട്ടില്‍ പെരുന്നാൾ ആഘോഷിക്കാൻ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിന് പിന്നാലെ നിരവധി ആളുകൾ യാത്ര ഉപേക്ഷിച്ചു. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ രണ്ട് ലക്ഷത്തോളം രൂപയാണ് ഇപ്പോഴത്തെ യാത്രാനിരക്ക്.
പെരുന്നാൾ നാട്ടിലാഘോഷിക്കാനിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഇപ്പോഴത്തെ യാത്രനിരക്ക് രണ്ട് ലക്ഷത്തോളം രൂപ. ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി ആളുകൾ നിരക്ക് വർദ്ധിച്ചതുമൂലം യാത്ര ഉപേക്ഷിച്ചു. യു എ ഇ- ഇന്ത്യ വിമാന ടിക്കറ്റിൽ വൻ വിലവർദ്ധനവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. കോവിഡിന്റെ ഭീതി ഒഴിഞ്ഞതോടെ ഇക്കുറി നാട്ടിൽ പെരുന്നാൾ ആഘോഷിക്കാമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.
നാട്ടില്‍ പെരുന്നാൾ ആഘോഷിക്കാൻ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിന് പിന്നാലെ നിരവധി ആളുകൾ യാത്ര ഉപേക്ഷിച്ചു. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ രണ്ട് ലക്ഷത്തോളം രൂപയാണ് ഇപ്പോഴത്തെ യാത്രാനിരക്ക്. സ്പൈസ് ജെറ്റിൽ ഒരാൾക്ക് നേരിട്ട് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പോയിവരാനുള്ള ഏപ്രിൽ 22ലെ ടിക്കറ്റ് നിരക്ക് 21,038 രൂപ മുതലാണ്. ഏപ്രിൽ 30 ആകുമ്പോൾ ഇത് 46,947 രൂപയായി ആയി വർദ്ധിക്കും. എമിറേറ്റ്സ് എയർലൈനിൽ പോയി വരാൻ 35,064 രൂപ മുതൽ മുകളിലേക്ക് നൽകണം.
Read Also: ഖത്തറില്‍ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ തുക വർദ്ധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി
മറ്റ് എയർലൈനുകളിൽ 41,620 രൂപക്ക് മുകളിലാണ് നിരക്ക് വർദ്ധനവ്. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രിൽ 23ന് ഒരാൾക്ക് പോയി വരാനുള്ള നിരക്ക് 23,889 രൂപ മുതലാണ്. ഏപ്രിൽ 30ന് ഇത് 2000ന് മുകളിൽ എത്തും. എമിറേറ്റ്സിലാകുമ്പോൾ ഇത് 1600 ദിർഹത്തിനും മുകളിൽ നല്‍കണം. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഏപ്രിൽ 22ന് ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പോയിവരാൻ 950 മുതൽ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്. സ്പേസ് ജെറ്റിൽ ഇത് 989 ദിർഹവും ഇന്‍ഡിഗോയിൽ 1090 ദിര്‍ഹവുമാണ്.
ദുബായിൽ നിന്ന് കണ്ണൂരിലേക്ക് ഏപ്രിൽ 22ന് പോയി വരാനുള്ള നിരക്ക് ഗോഫസ്റ്റിൽ 1623ന് മുകളിലാണ്. ഏപ്രിൽ 30ന് കണക്ഷൻ ഫ്ലൈറ്റിൽ മടങ്ങി വരാൻ 2500 ദിർഹത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഏപ്രിൽ 25ന് പോയിവരാൻ ഇന്‍ഡിഗോയിൽ 885 ദിർഹവും എയർ അറേബ്യയിൽ 972 ദിർഹവും എയർ ഇന്ത്യ എക്സ്പ്രസ്സിൽ 1068 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ഏപ്രിൽ 22ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർ അറേബ്യയിൽ 1024 ദിർഹവും എയർ ഇന്ത്യ എക്സ്പ്രസ്സിൽ 1095 ദിർഹവും നൽകണം.
Read Also: നെതർലന്‍റ്സുമായി കേരളം ധാരണാപത്രം ഒപ്പിട്ടു; വിദ്യാര്‍ത്ഥികൾക്ക് പഠനത്തിനും ഇന്‍റേൺഷിപ്പിനും അവസരം
ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് ഏപ്രിൽ 23 ന് എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരാൾക്ക് പോയിവരാൻ 950 ദിർഹത്തിനും മുകളിലാണെങ്കിൽ എയർ അറേബ്യയിൽ ഇത് 1127 ദിർഹത്തിനും മുകളിലാണ്. ഏപ്രിൽ 27 ആകുമ്പോഴേക്കും എയർ അറേബ്യയിൽ നിരക്ക് 1567ന് മുകളിലെത്തും. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഏപ്രിൽ 27ന് 1500 ദിര്‍ഹത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രിൽ 23ന് പോയി വരാനുള്ള യാത്ര നിരക്ക് എയർ അറേബ്യയിൽ 1014 ദിർഹവും ഇൻഡിഗോയിൽ 1348 ദിർഹവുമാണ്. അതേസമയം ഏപ്രിൽ 30ന് ഇതേ എയർലൈനിൽ പോയിവരാൻ 200 ദിർഹത്തിനും മേലെയാണ് ടിക്കറ്റ് നിരക്ക്.
ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിൽ 1000 ദിർഹത്തിന് മുകളിലും എയർ ഇന്ത്യയിൽ 1272 ദിർഹവം നൽകണം.കൊവിഡ് നിയന്ത്രണങ്ങൾ മാറി വിമാന സർവ്വീസുകൾ പഴയപടിയായാൽ ടിക്കറ്റ് നിരക്ക് പ്രതീക്ഷിച്ചിരിക്കവെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത്. ഒരേ എയർലൈനിലാണ് യാത്രയെങ്കിൽ ടിക്കറ്റ് നിരക്ക് ഇതിലും കൂടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA