ഖത്തറില്‍ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ തുക വർദ്ധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി

മുപ്പത് വർഷത്തിൽ കൂടുതൽ സർവ്വീസുള്ളവരാണെങ്കിൽ ഹൗസിങ് അലവന്‍സിനും പെൻഷനും പുറമെ ബോണസും ലഭിക്കും. 25 വർഷമാണ് പെൻഷൻ ലഭിക്കാനുള്ള കാലാവധി. എന്നാൽ കുട്ടികളുള്ള സ്ത്രീകൾക്ക് 20 വർഷം പൂർത്തിയാക്കി വിരമിച്ചാൽ  മുഴുവൻ പെൻഷൻ നൽകണമെന്നാണ് പുതിയ നിയമം പറയുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 22, 2022, 11:19 AM IST
  • സോഷ്യൽ ഇൻഷുറൻസ് നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
  • ഒരു ലക്ഷം റിയാൽ വരെ പെൻഷൻ വാങ്ങുന്നവർക്ക് 6000 റിയാൽ വരെ ഹൗസിങ് അലവൻസും ലഭിക്കും.
  • സർവ്വീസിലുള്ള ജീവനക്കാരൻ മരിച്ചാൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരും ഈ ആനുകൂല്യങ്ങൾക്കും അർഹരാണ്.
ഖത്തറില്‍ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ തുക വർദ്ധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി

ദോഹ: സർക്കാർ സര്‍വ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പെൻഷൻ തുക വർദ്ധിപ്പിച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടേതാണ് ഉത്തരവ്. തീരുമാനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2022 ലെ അമീരി ഓർഡറിന്റെ വിവധ ഉത്തരവുകളിൽ ഒപ്പുവച്ചു. ഇതിന് പുറമെ സോഷ്യൽ ഇൻഷുറൻസ് നിയമവും സൈനിക വിരമിക്കൽ നിയമവും പ്രഖ്യപിച്ചു. 

സോഷ്യൽ ഇൻഷുറൻസ് നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. രാജ്യത്തെ സർക്കാർ ജീവനക്കാരുടേയും കുടുംബങ്ങളുടേയും ജീവിത നിലവാരം ഉയത്തുന്നതിൻറെ ഭാഗമായാണ് പെൻഷൻ തുക വർദ്ധിപ്പിച്ചത്. 15000 റിയാലാണ് ഏറ്റവും കുറഞ്ഞ പെൻഷൻ തുക. ഒരു ലക്ഷം റിയാൽ വരെ പെൻഷൻ വാങ്ങുന്നവർക്ക് 6000 റിയാൽ വരെ ഹൗസിങ് അലവൻസും ലഭിക്കും. 

Read Also: നെതർലന്‍റ്സുമായി കേരളം ധാരണാപത്രം ഒപ്പിട്ടു; വിദ്യാര്‍ത്ഥികൾക്ക് പഠനത്തിനും ഇന്‍റേൺഷിപ്പിനും അവസരം

മുപ്പത് വർഷത്തിൽ കൂടുതൽ സർവ്വീസുള്ളവരാണെങ്കിൽ ഹൗസിങ് അലവന്‍സിനും പെൻഷനും പുറമെ ബോണസും ലഭിക്കും. 25 വർഷമാണ് പെൻഷൻ ലഭിക്കാനുള്ള കാലാവധി. എന്നാൽ കുട്ടികളുള്ള സ്ത്രീകൾക്ക് 20 വർഷം പൂർത്തിയാക്കി വിരമിച്ചാൽ  മുഴുവൻ പെൻഷൻ നൽകണമെന്നാണ് പുതിയ നിയമം പറയുന്നത്. വിരമിച്ച ജീവനക്കാർക്കായി മറ്റ് വിപുലമായ സദ്ധതികളും പരിഗണനയിലാണ്. 

സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഖത്തർ പൗരന്മാർക്കുള്ള സാമൂഹിക ഇൻഷുറൻസ് നിയമവും ഖത്തർ പ്രഖ്യാപിച്ചിച്ചുണ്ട്. അവസാന മൂന്ന് വർഷം വാങ്ങിയ ശമ്പളത്തിന്റെ ശരാശരി പരിഗണിച്ചാവും സാമൂഹിക ഇൻഷുറൻസ് നൽകാനുള്ള കണക്ക് വിലയിരുത്തുക. ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും മറ്റ് സാമൂഹിക, കുടുംബ സുരക്ഷാ പദ്ധതികളും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.

Read Also: മുപ്പത് ലക്ഷം വരെ ലഭിക്കും; നോര്‍ക്ക വനിതാ മിത്ര വായ്പയ്ക്ക് അപേക്ഷിക്കാം 

സർവ്വീസിലുള്ള ജീവനക്കാരൻ മരിച്ചാൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരും ഈ ആനുകൂല്യങ്ങൾക്കും അർഹരാണ്. മറ്റ് അവകാശികളില്ലെങ്കിൽ മരിച്ചയാളിന്‍റെ ഭാര്യയ്ക്കാകും മുഴുവൻ തുകയുടേയും അവകാശം. അമീറിന്റെ ഉത്തരവിനെ ഝനറൽ റിട്ടയർമെന്റ് ആന്റ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി സ്വാഗതം ചെയ്തു. പദ്ധതി ഉടൻ നടപ്പിലായി തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News