അബുദാബി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ  ഏഷ്യന്‍ പ്രവാസിക്ക് തടവുശിക്ഷ നൽകി യുഎഇ കോടതി. യുഎഇ അപ്പീല്‍ കോടതിയാണ് പ്രവാസിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UAE: പെട്രോൾ വില അഞ്ച് ശതമാനം വർധിപ്പിച്ച് യുഎഇ


മുപ്പത്തിനാലുകാരനായ പ്രവാസി അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി പരാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നതാണ് കേസ്.  താമസസ്ഥലത്ത് ആരോ പ്രവേശിച്ചതായി മനസിലാക്കിയ പരാതിക്കാരി പിന്നെ കണ്ടത് പ്രതി തന്റെ സമീപത്ത് നില്‍ക്കുന്നതായിട്ടാണെന്നും. ഇയാള്‍ തന്റെ ദേഹത്ത് സ്പര്‍ശിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.  റൂമില്‍ അപരിചിതനെ കണ്ടതോടെ യുവതി ഭയന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടിമറയുകയായിരുന്നുവെന്നും പരാതിയിലുണ്ട്. 


Also Read: Tamil Actress: വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി തമിഴ് സീരിയൽ താരം ശാലിനി


പരാതിക്കാരി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്തെ കെട്ടിടത്തില്‍ താമസിക്കുന്ന യുവാവ് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം നടത്തിയതെന്ന് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡ് പോലീസിന് നൽകിയ മൊഴി. എന്നാൽ പ്രതിയെ ചോദ്യം ചെയ്തപ്പോൾ സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും മദ്യ ലഹരിയില്‍ സംഭവിച്ചതാണെന്നുമാണ് പറഞ്ഞത്. ഇരു ഭാഗത്തേയും വാദം കേട്ട ശേഷം കോടതി പ്രതിക്ക് തടവു ശിക്ഷ വിധിച്ചു.


മകളെ ക്രൂരമായി മർദ്ദിച്ച് ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന പ്രവാസിയായ അമ്മയ്ക്ക് ജീവപര്യന്തം


പത്ത് വയസുള്ള സ്വന്തം മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്.  ദുബായ് ക്രിമിനല്‍ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഇവർ സഹായം തേടിയിരുന്നു. 


Also Read: രാഹു മീന രാശിയിലേക്ക്, നോക്കിനിൽക്കെ സമ്പന്നരാകും ഈ രാശിക്കാർ! നിങ്ങളും ഉണ്ടോ? 


ദി വില്ലയിലെ തന്റെ വീട്ടില്‍ മകളെ ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും സഹായം വേണമെന്നായിരുന്നു 38 കാരിയായ ഇവര്‍ പോലീസിനെ അറിയിച്ചത്. പോലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരി മരിച്ചിരുന്നു.   പോലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇവര്‍ ആദ്യംപോലീസിന് മൊഴി നൽകുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.