Tamil Actress: വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി തമിഴ് സീരിയൽ താരം ശാലിനി

Actress Shalini Divorce Photoshoot: വിവാഹ ചിത്രം ചവിട്ടിത്തൊഴിച്ച്, വലിച്ചുകീറി തമിഴ് താരത്തിന്റെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ശരിക്കും വൈറലാകുന്നു. 

Written by - Ajitha Kumari | Last Updated : May 2, 2023, 01:56 PM IST
  • വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി തമിഴ് സീരിയൽ താരം ശാലിനി
  • വിവാഹ ചിത്രം ചവിട്ടിത്തൊഴിച്ച്.. വലിച്ചുകീറി
  • ശാലിനി 'മുള്ളും മലരും' എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ്
Tamil Actress: വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി തമിഴ് സീരിയൽ താരം ശാലിനി

വിവാഹവുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾ കണ്ടിട്ടുള്ളതിൽ കൂടുതലും സേവ് ദി ഡേറ്റ്,  പ്രീ പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ടുകൾ ഒക്കെയായിരിക്കും അല്ലെ.  എന്നാൽ ഇപ്പോൾ വിവാഹമോചന ഫോട്ടോഷൂട്ടും ട്രെൻഡിങ് ആവുകയാണ്.  സാധാരണ പുറംരാജ്യത്താണ് ഇത്തരം കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളത്.  ഇപ്പോഴിതാ  ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയ തമിഴ് സീരിയൽ താരം ശാലിനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.   

Also Read: Divorce Girl Photoshoot: വിവാഹമോചനത്തിന്റെ സന്തോഷത്തിൽ യുവതി ചെയ്തത്.. വിവാഹ വസ്ത്രം കത്തിച്ചു, പിന്നെ...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by IRIS (@irisphotography77)

Also Read: രാഹു മീന രാശിയിലേക്ക്, നോക്കിനിൽക്കെ സമ്പന്നരാകും ഈ രാശിക്കാർ! നിങ്ങളും ഉണ്ടോ?

ശബ്ദമില്ലാത്തവരായി തോന്നുന്നവർക്കായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശം എന്ന കുറിപ്പോടെയാണ് താരം തന്റെ ഇൻസ്റ്റയിലൂടെ ഈ  ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഡിവോഴ്‌സ് ഫോട്ടോഷൂട്ടെന്നും താരം അവകാശപ്പെടുന്നുണ്ട്.

'ജീവിതത്തിൽ 99 പ്രശ്നങ്ങൾ ഉണ്ടാവും, അതിലൊന്ന് ഭർത്താവല്ല' എന്ന് ഒരു ഫോട്ടോയിലൂടെ താരം വ്യക്തമാക്കുന്നു.   ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുന്നതും അങ്ങനെ നിരവധി ചിത്രങ്ങൾ ശാലിനി പങ്കുവെച്ചിട്ടുണ്ട്. 

ശാലിനി 'മുള്ളും മലരും' എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ്. താൻ കരുത്തയായ ഒരു സിംഗിൾ മദർ കൂടിയാണെന്നും തരാം പറയുന്നു.  ഇവർക്ക് ഒരു മകളുണ്ട്. സ്റ്റൈലിഷ് ചിത്രങ്ങളുമായാണ് ശാലിനിയുടെ ഫോട്ടോഷൂട്ട് ശരിക്കും വൈറലാകുകയാണ്. 

ചുവപ്പു നിറമുള്ള സ്ലിറ്റ് ഡ്രസ്സ് ആണ് ശാലിനി ധരിച്ചിരിക്കുന്നത്. ഡിവോഴ്സ് എന്ന വാക്കിലെ ഓരോ അക്ഷരങ്ങളും മാലപോലെ കോർത്തു കയ്യിൽ പിടിച്ചിട്ടുണ്ട് താരം. പ്രയാസകരമായ വിവാഹ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് ശാലിനി പറയുന്നതും.  തന്റെ ഈ ഫോട്ടോഷൂട്ട് എല്ലാ ധൈര്യശാലികൾക്കും സമർപ്പിക്കുന്നുവെന്നും ഒരു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി തരാം കൊടുത്തിട്ടുണ്ട്. 

പോസ്റ്റുകൾക്ക് നിരവധി കമന്റുകളും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  എന്തിനേറെ വിവാഹമോചനത്തിനു മുന്നിൽ ധീരയായി നിലകൊള്ളുന്ന ശാലിനിയെ അഭിനന്ദിക്കാനും ആളുകൾ മടിച്ചില്ല. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by shalini (@shalu2626)

ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നത് ശരിയായ കാര്യമാനിന്നും നിങ്ങൾക്ക് സന്തോഷമായിരിക്കാൻ അർഹതയുണ്ടെന്നും നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും നല്ലൊരു ഭാവിയുണ്ടാകുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയെന്നും വിവാഹമോചനം പരാജയമല്ല. നല്ല മാറ്റങ്ങളിലേയ്ക്ക് നയിക്കാൻ സഹായിക്കുന്ന ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണതെന്നും ഒരു ദാമ്പത്യം ഉപേക്ഷിക്കാനും ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വളരെ ധൈര്യം ആവശ്യമാണെന്നും താരം  ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.  ശരിക്കും പറഞ്ഞാൽ പരസ്പരം യോജിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമാണ് വിവാഹമോചനം. വിവാഹമോചനം എന്ന തീരുമാനമെടുത്തതിന് ശേഷം പിന്നെ സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News