റിയാദ്: നിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് വധശിക്ഷ നൽകി സൗദി.  ജോര്‍ദാനുമായുള്ള വടക്കന്‍ അതിര്‍ത്തിക്ക് സമീപം നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഖത്തറിൽ ലോകകപ്പ്, യുഎഇയിൽ വമ്പിച്ച് ടിവി വിൽപന; രണ്ട് ഇരട്ടി ടെലിവിഷനുകളാണ് വിറ്റൊഴിഞ്ഞത്


മുഹമ്മദ് ബിന്‍ സൗദ് അല്‍ റുവൈലി എന്ന പൗരനെയാണ് ശിക്ഷിച്ചത്. ഇയാൾക്കെതിരെ നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിനാണ് ശനിയാഴ്ച ശിക്ഷ വിധിച്ചത്.  ശിക്ഷ അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശരിവെച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ 3.7 കിലോ മെറ്റാംഫെറ്റാമൈന്‍ ഗുളികകളുമായി നിരവധി പാകിസ്ഥാനികളെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ കേസും പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. 


Also Read: Richest Zodiac Sign: ജന്മം കൊണ്ടേ കോടിപതികൾ ആയിരിക്കും ഈ രാശിക്കാർ, കുബേരന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാകും! 


ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായിട്ടുണ്ട്.. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു മാത്രമല്ല ഇവരില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നും കണ്ടെത്തിയിരുന്നു. ലഹരിക്കടത്ത് സംഘത്തെ ഒമാനിലെ സൗത് അല്‍ ബാതിന പോലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പോലീസും സംയുക്തമായാണ് പിടികൂടിയത്.  പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടിരുന്നു. കൂടാതെ അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ