FIFA World Cup 2022 : ഖത്തറിൽ ലോകകപ്പ്, യുഎഇയിൽ വമ്പിച്ച് ടിവി വിൽപന; രണ്ട് ഇരട്ടി ടെലിവിഷനുകളാണ് വിറ്റൊഴിഞ്ഞത്

FIFA World Cup Qatar 2022 65 ഇഞ്ച് തൊട്ട് മുകളിലുള്ള വലിയ ടിവികൾ വാങ്ങാനാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത് 

Written by - Jenish Thomas | Last Updated : Nov 19, 2022, 02:02 PM IST
  • നിരവധി പേരാണ് യുഎഇയിൽ നിന്ന് തന്നെ ഫുട്ബോൾ മാമാങ്കം അസ്വാദിക്കാൻ തയ്യാറെടുക്കുന്നത്
  • ഖത്തർ ലോകകപ്പ് അടുത്തതോടെ ലക്ഷ കണക്കിന് പേരാണ് ടിവി വിൽപന കേന്ദ്രങ്ങളിലേക്കെത്തുന്നത്
  • വലിയ എൽഇഡി സ്ക്രീൻ ടിവികൾക്കാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്
  • ടെലിവിഷൻ മേഖലയിൽ ഉടലെടുത്ത മന്ദതയ്ക്കാണ് ഖത്തർ ലോകകപ്പിലൂടെ ഒരു താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്
FIFA World Cup 2022 : ഖത്തറിൽ ലോകകപ്പ്, യുഎഇയിൽ വമ്പിച്ച് ടിവി വിൽപന; രണ്ട് ഇരട്ടി ടെലിവിഷനുകളാണ് വിറ്റൊഴിഞ്ഞത്

ദുബായ് : ഖത്തർ ലോകകപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎഇയിൽ പൊടിപൊടിക്കുന്നത് ടെലിവിഷൻ വിൽപനയാണ്. യുഎഇയിലെ പ്രധാന ഇലക്ട്രോണിക്സ് വിൽപന കേന്ദ്രങ്ങളിൽ ഇത്തവണ രേഖപ്പെടുത്തിയത് രണ്ട് ഇരട്ടി ടെലിവിഷൻ വിൽപനയാണെന്നാണ് ഗൾഫ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായി ഒരു ഗൾഫ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് കാണുന്നതിന് വേണ്ടി ലക്ഷങ്ങളോളം വരുന്ന ഫുട്ബോൾ ആരാധകരാണ് യുഎഇയിൽ നിന്നും ഖത്തറിലേക്ക് പോകുന്നത്. അതോടൊപ്പം തന്നെ നിരവധി പേരാണ് യുഎഇയിൽ നിന്ന് തന്നെ ഫുട്ബോൾ മാമാങ്കം അസ്വാദിക്കാൻ തയ്യാറെടുക്കുന്നത്. വീടിന് പുറമെ ഹോട്ടലുകളിലും പബ്ബുകളിലും ഫാൻ പാർക്കുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലുമായിട്ടാണ് യുഎഇക്കാർ ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ പങ്ക് ചേരാൻ ഒരുങ്ങുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് യുഎഇയിൽ നടക്കുന്ന വമ്പിച്ച ടിവി വിൽപന.

ഖത്തർ ലോകകപ്പ് അടുത്തതോടെ ലക്ഷ കണക്കിന് പേരാണ് ടിവി വിൽപന കേന്ദ്രങ്ങളിലേക്കെത്തുന്നത്. സാധാരണ ക്രിസ്മസ്-ന്യൂ ഇയറിന് മുമ്പ് ഓഫ് സീസണായ കണക്കാക്കുന്ന സമയമാണ് ഒക്ടോബർ നവംബർ മാസങ്ങൾ. എന്നാൽ ഫുട്ബോൾ ലോകകപ്പ് ഇങ്ങ് എത്തിയതോടെ യുഎഇയിലെ ടിവി വിൽപനയിലുണ്ടായത് കുതിച്ച് ചാട്ടമായിരുന്നു. സാംസങ്, എൽജി, ഹിസെൻസ്, ഷവോമി, നിക്കായി തുടങ്ങിയ പ്രമുഖ ടെലിവിഷൻ ബ്രാൻഡുകൾക്കാണ് കൂടുതൽ പേരും വാങ്ങാൻ എത്തുന്നത്. ടിവിയുടെ വിൽപനകൾ ഒന്നും കൂടി ഉയർത്തുന്നതിന് വേണ്ടി വിൽപന കേന്ദ്രങ്ങൾ മികച്ച ഓഫറുകളും ഒരുക്കുന്നുണ്ട്.

ALSO READ : FIFA World Cup 2022: സൗദി ടീം മത്സര ദിവസങ്ങളിൽ സർവിസുകളുടെ എണ്ണം കൂട്ടും

വലിയ എൽഇഡി സ്ക്രീൻ ടിവികൾക്കാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. കായിക മാമാങ്കം വളരെ വ്യക്തതയോടെ സ്റ്റേഡിയത്തിൽ ഇരുന്ന കാണുന്ന അതേ ആവേശത്തോടെ കാണുന്നതിന് വേണ്ടിയാണ് മിക്ക ഉപയോക്താക്കളും വലിയ സ്ക്രീൻ ടിവികൾക്ക് ആവശ്യം ഉന്നയിക്കുന്നത്. ഏറ്റവും കുറഞ്ഞത് 65 ഇഞ്ച് മുതൽ 98 ഇഞ്ച് വരെ വലിപ്പമുള്ള ടെലിവിഷനുകളാണ് വിറ്റൊഴിഞ്ഞ് പോകുന്നത്. 

കോവിഡിനെയും മറ്റ് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ടെലിവിഷൻ മേഖലയിൽ ഉടലെടുത്ത മന്ദതയ്ക്കാണ് ഖത്തർ ലോകകപ്പിലൂടെ ഒരു താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്. മത്സരം നടക്കുന്ന ആ 90 മിനിറ്റ് സമയങ്ങൾക്ക് മാത്രമല്ല ആരാധകർ ടിവിയെ ആശ്രയിക്കുന്നത്. മത്സരത്തിന്റെ പിന്നിലെ വിശേഷങ്ങൾ ടീമുകളെ കുറിച്ചുള്ള വിലയിരുത്തലുകൾക്കെല്ലാം ആരാധകർ ടിവി പരിപാടികളെ തന്നെ ആശ്രയിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News