കുവൈത്ത്: ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചതായി റിപ്പോർട്ട്.  സംഭവം കുവൈത്തിലാണ്.  അടച്ചുപൂട്ടിയത് സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയില്‍ മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് മദ്യം ലഭ്യമാക്കും


 


പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തുകയും.  ഒപ്പം അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും. 


Also Read: Mahakshmi Rajayoga: ശുക്രന്റെ രാശിമാറ്റത്തിലൂടെ മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!


ഈ സാഹചര്യത്തിലാണ് കർശന നടപടി  സ്വീകരിച്ചത്. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.