Shukra Gochar: ജ്യോതിഷത്തില്‍ ശുക്രനെ സ്നേഹം, സൗന്ദര്യം, ഭാഗ്യം, സമ്പത്ത്, സുഖം എന്നിവയുടെ കരകനായിട്ടാണ് പറയുന്നത്. ശുക്രൻ ഇടവം, തുലാം എന്നീ രാശികളുടെ അധിപനാണ്.
Mahalakshami Rajayoga: ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാകുമ്പോള്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷപ്രകാരം ജനുവരി 18 വ്യാഴാഴ്ച ശുക്രന് ധനു രാശിയിൽ സംക്രമിച്ചു.
ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാകുമ്പോള്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷപ്രകാരം ജനുവരി 18 വ്യാഴാഴ്ച ശുക്രന് ധനു രാശിയിൽ സംക്രമിച്ചു.
ചൊവ്വയും ബുധനും ഈ രാശിയില്‍ ഇതിനകം തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ധനുരാശിയില്‍ ത്രിഗ്രഹയോഗം രൂപപ്പെടുന്നു. ഇതിലൂടെ ലക്ഷ്മീ നാരായണയോഗം, മഹാലക്ഷ്മിയോഗം തുടങ്ങി നിരവധി ശുഭയോഗങ്ങളും സൃഷ്ടിക്കും. ശുക്രന് ധനു രാശിയില്‍ പ്രവേശിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും.
ധനു രാശിയില്‍ ശുക്രന് സംക്രമിക്കുന്നതിലൂടെ ഭാഗ്യം കൈവരുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...
മേടം (Aries): ശുക്രന്റെ രാശി മാറ്റം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും ഒപ്പം വിദേശത്ത് പോകാനുള്ള അവസരവുമുണ്ടാകും. ജോലി മാറ്റാന്‍ പദ്ധതിയുണ്ടെങ്കിൽ ശുക്രന്റെ സ്വാധീനത്താല്‍ നിങ്ങളുടെ ആഗ്രഹം ഈ സമയം സഫലമാകും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമത്തിലൂടെ ധാരാളം ഗുണങ്ങൾ ലഭിക്കും. മിഥുന രാശിയിലുള്ളവര്‍ ഈ സമയത്ത് ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് ചായുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ ലഭിക്കും. കൂടാതെ നിക്ഷേപത്തില്‍ നിന്നും നല്ല ലാഭം ലഭിക്കാനുള്ള അവസരവുമുണ്ടാകും.
കന്നി (Virgo): ശുക്രന്റെ രാശിമാറ്റം കന്നി രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ സമയത്ത് ബിസിനസ്സില്‍ പുരോഗതി, പ്രശസ്തി വര്‍ദ്ധിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ചില സ്വാധീനമുള്ള ആളുകളെയും നിങ്ങള്‍ ഈ സമയം കണ്ടുമുട്ടിയേക്കും. വിദേശ ഇടപാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ടാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹത്തിന് സാധ്യത.
വൃശ്ചികം (Scorpio): ശുക്രന്റെ രാശി മാറ്റം വൃശ്ചിക രാശിക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ അതിൽ പുരോഗതിയുണ്ടാകും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ ഈ സമയം നല്ലതായിരിക്കും. വരുമാനം വര്‍ദ്ധിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും. നിങ്ങള്‍ ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും.
ധനു (Sagittarius): ശുക്രന്റെ രാശി മാറുന്നതോടെ ധനു രാശിക്കാര്‍ക്ക് അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പുതിയ ഐഡന്റിറ്റി ലഭിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ കുടുംബത്തിന് മഹത്വം കൊണ്ടുവരും. നിങ്ങള്‍ സ്വന്തമായി ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. ശുക്രന്റെ രാശി മാറ്റം പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് അനുകൂലമായിരിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയമുണ്ടാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം വളരെയേറെ മെച്ചപ്പെടുത്താന്‍ ഈ സമയം കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാനാകും. ജോലിസ്ഥലത്ത് ഉയര്‍ന്ന സ്ഥാനവും ലഭിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ പ്രശംസിക്കപ്പെടും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)