മസ്കത്ത്: ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍ . ഇത് സംബന്ധിച്ച നിര്‍ദ്ദേശം മാനവ വിഭവശേഷി മന്ത്രാലയം സമര്‍പ്പിച്ചു. വിദേശികള്‍ തൊഴില്‍ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും നല്‍കേണ്ട ഫീസാണ് ലേബര്‍ ക്ലിയറന്‍സ് ഫീസ്. ഇതാണ് അധികൃതര്‍ വര്‍ധിപ്പിക്കാന്‍ പോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട നിര്‍ദേശം കാബിനറ്റിന് മുമ്പില്‍ സമര്‍പ്പിച്ചതായി മാനവ വിഭവ മന്ത്രി ശൈഖ് അബ്ദുല്ല, ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്രിയുടെ ഉപദേഷ്ടാവ് സഈദ് ബിന്‍ നാസര്‍ അല്‍ സഅദി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സഅദി പറഞ്ഞു.


ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ലേബര്‍ ക്ലിയറന്‍സ് ഫീസ് ഈടാക്കുന്ന രാജ്യമാണ് ഒമാന്‍. നിലവില്‍ 201 റിയാലാണ് ലേബര്‍ ക്ലിയറന്‍സിന് ഫീസ് ഈടാക്കുന്നത്. രാജ്യത്തെ വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും നിരക്ക് ഉയര്‍ത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ധനവിനോരുങ്ങുന്നത്. 


ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുകയാണ്.