മസ്‌കത്ത്: മുന്നൂറ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍ ഭരണാധികാരി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലൂടെയാണ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചിരിക്കുന്നത്. ഒമാന്‍ നിയമം മുന്നോട്ടുവെയ്ക്കുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് പൗരത്വം അനുവദിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഇന്ത്യന്‍ പ്രവാസി ആത്മഹത്യ ചെയ്തു


ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ പൗരത്വത്തിന് യോഗ്യതയുള്ളവരാണ് അതുപോലെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ട്.  ഇത് കൂടാതെ ഇരുപത് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരും ഇവർക്ക് അറബി എഴുതാനും വായിക്കാനും അറിയുന്നവരുമാണെങ്കിൽ പൗരത്വത്തിന് അര്‍ഹതയുള്ളവരായി പരിഗണിക്കപ്പെടും.  അതുപോലെ ഒമാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് പത്തുവര്‍ഷമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഈ ഉത്തരവ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ട്. എങ്കിലും ഇവരുടെ സ്വഭാവം, വരുമാന മാര്‍ഗ്ഗം എന്നിവയൊക്കെ കണക്കിലെടുത്താവും പരിഗണിക്കുന്നത്. എന്നാൽ  ഒമാന്‍ പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കാണെങ്കിൽ അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കും.


Also Read: Venus Transit: ശുക്രൻ ഇടവത്തിലേക്ക്; ഈ 6 രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ


അതുപോലെ ഒമാൻ പൗരത്വവമുള്ളവർ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ അവരുടെ ഒമാന്‍ പൗരത്വം റദ്ദാക്കപ്പെടും.  അതുപോലെ രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പൗരത്വവും റദ്ദാക്കും.   വ്യാജരേഖകളുണ്ടാക്കി പൗരത്വം നേടാന്‍ ശ്രമിക്കുന്നവരുടേയും   ശത്രുരാജ്യത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നവരുടേയും പൗരത്വം റദ്ദാക്കപ്പെടും.


 



റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.