Venus Transit: ശുക്രൻ ഇടവത്തിലേക്ക്; ഈ 6 രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ

Shukra Rashi Parivartan: ശാരീരിക സന്തോഷം, സ്‌നേഹം, സൗന്ദര്യം എന്നിവയുടെ കരകനെന്നറിയപ്പെടുന്ന ഗ്രഹമാണ് ശുക്രൻ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ലയെന്നാണ്.

Written by - Ajitha Kumari | Last Updated : Apr 3, 2023, 01:26 PM IST
  • ഏപ്രില്‍ 6 വ്യാഴാഴ്ചയാണ് ശുക്രന്‍ മേട രാശിയില്‍ നിന്നും ഇടവത്തിലേക്ക് പ്രവേശിക്കുന്നത്
  • ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല
  • ജാതകത്തില്‍ ശുക്രന്‍ ബലഹീനനാണെങ്കില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരും
Venus Transit: ശുക്രൻ ഇടവത്തിലേക്ക്; ഈ 6 രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ

Venus Transit 2023: ഏപ്രില്‍ 6 വ്യാഴാഴ്ചയാണ് ശുക്രന്‍ മേടം രാശിയില്‍ നിന്നും ഇടവത്തിലേക്ക് പ്രവേശിക്കുന്നത്.   ശുക്രൻ ഇടവം, തുലാം രാശികളുടെ അധിപനാണ്. ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 6 രാശിക്കാർക്ക് അപൂർവ്വ നേട്ടങ്ങൾ ലഭിക്കും.  

Also Read: Navpancham Yog: 300 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗം; ഈ രാശിക്കാരുടെ തലവര മാറി മറിയും, സമ്പത്തിൽ ആറാടും! 

മേടം (Aries):  ശുക്രന്‍ മേട രാശിയില്‍ നിന്നും രണ്ടാം ഭാവത്തിലേക്ക് കടക്കാന്‍ പോകുകയാണ്. ഈ സമയത്ത് നിങ്ങളുടെ കുടുംബപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. കരിയറില്‍ പുരോഗതിയുണ്ടാകും. ഈ സമയത്ത് വലിയ തീരുമാനങ്ങള്‍ നിങ്ങൾക്ക് എളുപ്പത്തില്‍ എടുക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്രയ്ക്ക് സാധ്യത. ഈ സംക്രമണ കാലയളവില്‍ ധനം സമ്പാദിക്കാൻ യോഗം. നിക്ഷേപത്തില്‍ നിന്നും ലാഭമുണ്ടാകും.  ഇണയുമായുള്ള ബന്ധം മെച്ചപ്പെടും. 

ഇടവം (Taurus):  ശുക്രൻ ഇടവ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് സംക്രമിക്കാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് നിയമ പോരാട്ടത്തിൽ വിജയം ലഭിക്കും. ജോലിക്കാര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍, സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം, മാതാപിതാക്കളുടെ പിന്തുണ എന്നിവ ഈ സമയത്ത് ലഭിക്കും.  ജോലി തിരക്കുകളില്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണയോടെ ബിസിനസ്സില്‍ ധാരാളം നേട്ടമുണ്ടാകും.  ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണ്ണമായിരിക്കും, ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.

Also Read: Ration Card: കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസം, പുതിയ നിയമം രാജ്യത്തുടനീളം

കര്‍ക്കടകം (Cancer): ശുക്രന്റെ സംക്രമണത്തിലൂടെ കര്‍ക്കിടക രാശിക്കാര്‍ക്കും അനുകൂല നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും, ഏറെ നാളായി തൊഴില്‍ തേടുന്നവര്‍ക്ക് ഈ കാലയളയില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലി, ബിസിനസ്സ് എന്നിവയില്‍ നിങ്ങളുടെ അവസ്ഥ മെച്ചപ്പെടും.  ഇതിലൂടെ ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. വിദേശത്ത് പോകാനും ബിസിനസ്സ് ചെയ്യാനും അവസരം ലഭിക്കും ജീവിത പങ്കാളിയുെ പൂർണ്ണ പിന്തുണയുണ്ടാകും. ഈ കാലയളവില്‍ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ ആഗ്രഹം സഫലമാകും. 

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം വൻ ഗുണം ചെയ്യും. ഈ സമയത്ത് കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും. നിങ്ങൾക്ക് നിങ്ങളുടെ എതിരാളികളിൽ വിജയം നേടാനാകും.  കഠിനാധ്വാനത്തിനനുസരിച്ചുള്ള നേട്ടം ലഭിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യത. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും മാത്രമല്ല അവരുടെ സഹായത്താല്‍ പല ജോലികളും പൂര്‍ത്തീകരിക്കും. പ്രണയിതാക്കളുടെ ബന്ധങ്ങളില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങി ബന്ധം ദൃഢമാകും. പുതിയ വാഹനമോ വീടോ വാങ്ങാന്‍ സാധ്യത.

Also Read: Mahalaxmi Rajyog: 72 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കും മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയും!

മകരം (Capricorn): ഈ രാശിക്കാര്‍ക്കും ശുക്ര സംക്രമണം ശുഭകരവും ഫലദായകവുമായിരിക്കും. ഈ സമയത്ത് ജോലിക്കാര്‍ക്ക് പുരോഗതിയുടെ പുതിയ അവസരങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യത. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ആഗ്രഹ സാഫല്യം ഉണ്ടാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് നല്ല സമയം.  ഈ രാശിക്കാരുടെ പ്രണയ ജീവിതം സന്തോഷകരമായിരിക്കും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും.  

കുംഭം (Aquarius):  കുംഭം രാശിക്കാര്‍ക്ക് ശുക്ര സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്ക് സാധ്യത. കുടുംബജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങി കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ സംക്രമണം ബിസിനസുകാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News