Kuwait News:ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി തിങ്കളാഴ്ച കുവൈത്തിലെത്തും
Kuwait News: രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും
കുവൈത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ കുവൈത്തിലെത്തുമെന്ന് റിപ്പോർട്ട്. കുവൈത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒമാൻ ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കൊലപാതക കേസിൽ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി സൗദി
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. കൂടിക്കാഴ്ചയിൽ പ്രാദേശിക അന്തർദേശീയ വിഷയങ്ങളും ചർച്ചയാകും. വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
Also Read: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവും
സുൽത്താനെ അനുഗമിക്കുന്ന സംഘത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ലഫ്റ്റനൻറ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്പെഷൽ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി പ്രസിഡൻറ് അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സലേഹ് ബിൻ അമർ അൽ ഖറൂസി എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy