Muscat: അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്ക്​ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക  വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനവുമായി ഒമാന്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ തീരുമാനമനുസരിച്  ചൊവ്വാഴ്​ച  മുതല്‍ ഒമാനില്‍  (Oman)നിന്നും അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍  (International Flights) പുനരാരംഭിക്കും.  ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. കര, കടല്‍ അതിര്‍ത്തികളും തുറക്കാന്‍ തീരുമാനമായിട്ടുണ്ട്.  ചൊവ്വാഴ്​ച പുലര്‍ച്ചെ ഒരു മണി മുതലാണ്​ അതിര്‍ത്തികള്‍ തുറക്കുക എന്നാണ് റിപ്പോര്‍ട്ട്.


അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യ, സുരക്ഷാ മുന്‍ കരുതല്‍ നടപടികള്‍ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി (Supreme Committee) നിര്‍ദേശിച്ചു.


ഒരാഴ്ചത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നായിരുന്നു വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച സുപ്രീം കമ്മിറ്റി യോഗം നിലപാടെടുത്തത്. ഒരാഴ്ച ഏർപ്പെടുത്തിയ വിലക്ക് ഫലപ്രദമാണെന്നുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലക്ക് പിന്‍വലിക്കുന്നത്. 


എന്നാല്‍, ഒമാനിലേക്ക്​ മറ്റ്​ രാജ്യങ്ങളില്‍ നിന്ന്​ വരുന്ന യാത്രക്കാര്‍ക്ക്​ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.  യാത്രക്ക്​ മുന്‍പ് പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധന പുനസ്​ഥാപിച്ചിട്ടുണ്ട്​.  കൂടാതെ,ഒമാനിലേക്കുള്ള യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ  COVID negative പരിശോധനാ റിപ്പോര്‍ട്ട് കരുതിയിരിക്കണം. കൂടാതെ, ഹെല്‍ത്ത്  ഇൻഷുറൻസ് ഉണ്ടായിരിക്കുകയും വേണം.  എല്ലാ യാത്രക്കാര്‍ക്കും 7  ദിവസത്തെ  നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടാം ദിവസം  കോവിഡ്‌ ടെസ്റ്റ്  (Covid test) നടത്തി പരിശോധനാ ഫലം   നെഗറ്റീവ്  ആണെങ്കില്‍ മാത്രമേ യാത്രക്കാര്‍ക്ക്  സ്വതന്ത്രമായി പുറത്തിറങ്ങാന്‍ സാധിക്കൂ.


Also read: Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു


ജനിതകമാറ്റം വന്ന കൊറോണ വൈറസ്  ബ്രിട്ടനിൽ അതിവേഗം പടരുന്ന സാഹചര്യം  കണക്കിലെടുത്താണ് ഒരാഴ്ചത്തേക്ക്  ഒമാൻ അതിർത്തികൾ അടച്ചത്.  ഡിസംബർ 21നാണ് മിഡിൽ ഈസ്റ്റിലുടനീളമുള്ള രാജ്യങ്ങൾ  അതിർത്തികൾ അടച്ചത്. 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy