Cyclone Shaheen| ഒമാനിൽ രണ്ട് ദിവസം പൊതു അവധി; ബസ്, ഫെറി സർവീസുകൾ നിർത്തിവയ്ക്കും
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്‍കത്ത്: ഷഹീൻ ചുഴലിക്കാറ്റിന്റെ (Cyclone) പശ്ചാത്തലത്തില്‍ ഒമാനിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ നാളെ മുതൽ ബസ്‍, ഫെറി സര്‍വീസുകള്‍ താൽക്കാലികമായി നിർത്തിവയ്ക്കും. ബസ്, ഫെറി സർവീസുകൾ നിർത്തവയ്ക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.
മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിറ്റി ബസ് സര്‍വീസുകളും എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തിവെയ്‍ക്കും. അതേസമയം സലാലയിലെ സിറ്റി ബസ് സര്‍വീസുകളും ഷാന - മാസിറ റൂട്ടിലെ ഫെറി സര്‍വീസും ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...