റിയാദ്: റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ നാളെ അതായത് ഡിസംബർ 15 മുതൽ ഓടിത്തുടങ്ങും. കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ട്രാക്ക് എന്നിവയിലാണ് നാളെ മുതൽ ട്രെയിൻ സർവിസ് ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി അറേബ്യ


ഇതോടെ റിയാദ് മെട്രോയിലെ ആറ് ട്രാക്കുകളിൽ നാലെണ്ണം പ്രവൃത്തിപഥത്തിലാവും. ബ്ലൂ, യെല്ലോ, പർപ്പിൾ ട്രാക്കുകൾ ഡിസംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ചിരുന്നു. ബാക്കിയുള്ള ഓറഞ്ച് ട്രാക്കിൽ ജനുവരി അഞ്ച് മുതൽ സർവിസ് ആരംഭിക്കും. ബ്ലൂ ട്രാക്കിൽ അസീസിയ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 ട്രെയിൻ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ഈ റിയാദ് മെട്രോ പദ്ധതി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.