റിയാദ്: സൗദിയിൽ വിദേശനിക്ഷേപം മൂന്ന് മടങ്ങ് വർധിപ്പിക്കുകയും 1200 നിക്ഷേപകർക്ക് പ്രീമിയം ഇഖാമ അനുവദിക്കുകയും ചെയ്തതായി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്. റിയാദിൽ 28-ാമത് അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Also Read: സുരക്ഷാ നിയമ ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 19,696 വിദേശികൾ
ബിസിനസുകാർ പ്രീമിയം ഇഖാമ നേടുന്നത് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ പ്രായോഗിക പദ്ധതിയാണ്. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ കാര്യങ്ങൾ ശരിയായി ചെയ്യുന്നതിനാലും സൗദി ഒരു വിജയകരമായ ഘട്ടത്തിലാണ്. സമീപവർഷങ്ങളിൽ സാക്ഷ്യം വഹിച്ച പ്രധാന പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ രാജ്യം വ്യക്തമായ നേട്ടങ്ങൾ കൈവരിച്ചു എന്ന് തന്നെ പറയാം.
പ്രീമിയം റെസിഡൻസി പദ്ധതി വഴിയാണ് റെസിഡൻസുകൾ അനുവദിച്ചത്. കഴിഞ്ഞ വർഷം പദ്ധതിയുടെ ഗുണഭോക്താക്കളായത് 1200 ലധികം വിദേശ നിക്ഷേപകരാണ്. പദ്ധതിയിലൂടെ മൊത്തം ജിഡിപി 70% ആയി ഉയർന്നിരുന്നു. ഈ കണക്കുകൾ സൗദി നിക്ഷേപ മന്ത്രാലയമാണ് പുറത്തുവിട്ടത്.
Also Read: ഗജലക്ഷ്മി രാജയോഗത്തിലൂടെ പുതുവർഷത്തിൽ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും!
ഈ പ്രീമിയം റെസിഡൻസി പദ്ധതിയിലൂടെ നിക്ഷേപകർക്ക് സൗദിയിൽ സ്വന്തമായി പ്രോപ്പർട്ടി സ്വന്തമാക്കാനും സ്‌പോൺസർ കൂടാതെ ബിസിനസ് നടത്താനുളള അവകാശവും ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി വിസാ രഹിത യാത്രാ സൗകര്യം, കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഒരു വർഷത്തേക്കുള്ളതും അനിശ്ചിത കാലത്തേക്കുമുള്ള രണ്ട് രീതിയിലുള്ള റെസിഡൻസ് ലൈസൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ അനുവദിക്കുന്നത്.
രാജ്യം എല്ലാ നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്താനായാണ് പ്രവർത്തിക്കുന്നത്. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം 70 ശതമാനം വർധിച്ച് 1.1 ലക്ഷം കോടി ഡോളറിലെത്തിരുന്നു. വിഷൻ ആരംഭിക്കുന്നതിന് മുമ്പുള്ളതിനെ അപേക്ഷിച്ച് വിദേശ നിക്ഷേപങ്ങളും മൂന്നിരട്ടിയിലധികം വർധിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 2016 മുതൽ പത്തിരട്ടിയായി. സൗദിയുടെ പ്രാദേശിക പങ്ക് വർധിച്ചു കൊണ്ടിരിക്കുകയാണെന്നും സമഗ്രവും ചരിത്രപരവുമായ ഈ പരിവർത്തനത്തിലൂടെ ‘വിഷൻ 2030’-െൻറ കുടക്കീഴിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.