Jeddah: സൗദിയില്‍ കോവിഡ് വ്യാപനം കുറയുന്നു, ജനജീവിതം സാധാരണ നിലയിലേയ്ക്ക് നീങ്ങുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറില്‍  സൗദി അറേബ്യയില്‍ 54 പുതിയ കോവിഡ് കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തത്. 61 പേര്‍ രോഗമുക്തി നേടി. ഏഴു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് .ഇന്ന്  ജീവന്‍ നഷ്ടമായത് എന്ന്  സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98%വും  മരണനിരക്ക് 1.6 ശതമാനവുമാണ്. 41,174,227 കോവിഡ് വാക്സിന്‍ ഡോസുകളാണ് സൗദി അറേബ്യയില്‍ ഇതുവരെ വിതരണം ചെയ്തത്. 


അതേസമയം, സൗദിയില്‍  കൊറോണ വ്യാപനം കുറഞ്ഞതോടെ ടൂറിസ്റ്റ് വിസകള്‍ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ്  നിര്‍ദ്ദേശം നല്‍കി.  സൗദി സന്ദര്‍ശിക്കാനായി ടൂറിസ്റ്റ് വിസയെടുക്കുകയും കോവിഡ് പ്രതിസന്ധി മൂലം   യാത്ര  സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. നിര്‍ദ്ദേശ പ്രകാരം വിസകള്‍ നീട്ടിനല്‍കുന്നത് ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.


Also Read: Pope Francis Visit: പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായി പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഇറാഖ്


കൊറോണ വ്യാപനം മൂലം  സൗദിയിലേക്ക് ടൂറിസ്റ്റ് എന്‍ട്രി നിര്‍ത്തല്‍ ചെയ്തതിനാല്‍ ഇതുവരെ ഉപയോഗപ്പെടുത്താത്ത ടൂറിസ്റ്റ് /  വിസിറ്റ് വിസകള്‍ സൗജന്യമായി പുതുക്കുന്ന പരിധിയില്‍ ഉള്‍പ്പെടും. ഉത്തരവ് പ്രകാരം 2021 മാര്‍ച്ച്‌ 24 നു മുന്‍പ്  അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ പുതുക്കി നല്‍കിയിട്ടുണ്ട്..  ഈ നിര്‍ദ്ദേശം എല്ലാ രാജ്യക്കാര്‍ക്കും  ബാധകമാണ്.  


Also Read:  Burj Khalifa: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം ഏതെന്നറിയാമോ?


പുതിയ വിസാ കാലാവധി ഉള്‍പ്പെടുത്തിയ ഇ-വിസ അറ്റാച്ച്‌ ചെയ്ത ഇ-മെയില്‍ സന്ദേശം അര്‍ഹരായവര്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.