റിയാദ്: സൗദിയിലെത്തുന്ന വിദേശി വീട്ടു ജോലിക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ബാധകമാകുന്നത് മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ്. ഈ പ്ലാറ്റ്ഫോം വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ്. ഫെബ്രുവരി 1 മുതലാണ് മന്ത്രാലയം വീട്ടു ജോലിക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനായി സ്വന്തം കെട്ടിടം നിർമിക്കുന്നു


ഇതിലൂടെ ജോലിയിൽ നിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹിക ജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കും. ഇൻഷുറൻസിലൂടെ ഇരുകൂട്ടർക്കും നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. റിക്രൂട്ട്‌മെൻറ് മേഖല വികസിപ്പിക്കുന്നതിനും ഗാർഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ഒരു ശ്രമമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം. 


Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!


ആദ്യ രണ്ട് വർഷത്തേക്കുള്ള ഇൻഷുറൻസ് റിക്രൂട്ട്‌മെൻറ് ഓഫീസും തൊഴിലുടമയും തമ്മിലുള്ള കരാർ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതുകഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം ഇൻഷുറൻസ് എടുക്കണോ വേണ്ടേയോയെന്ന് തൊഴിലുടമക്ക് തീരുമാനിക്കാനാവും.   ഇതിന് മുൻപ് ഗാർഹിക തൊഴിലാളി വേതന സംരക്ഷണ പരിപാടി, വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള ഏകീകൃത കരാർ പ്രോഗ്രാം എന്നിവ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 


Also Read: ചിങ്ങ രാശിയിൽ ചതുർഗ്രഹ യോഗം; ഇവർക്കിനി ഉയർച്ച മാത്രം


 


കരാർ അവകാശങ്ങൾ സംരക്ഷിക്കുകയും ഇരുകക്ഷികളുടെയും ബാധ്യതകൾ വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഇരുകക്ഷികളെയും ബന്ധിപ്പിക്കുന്ന ഈ  ഏകീകൃത കരാർ എന്നത് ശ്രദ്ധേയം. വിവിധ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനുള്ള നിരവധി സംയുക്ത കരാറുകളും ഒപ്പുവെച്ചു. മന്ത്രാലയം മുസാനിദ് പ്ലാറ്റ്ഫോം ആരംഭിച്ചത് 2023 ന്റെ തുടക്കം മുതലാണ്. നിലവിൽ ഈ സേവനം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണം 1,75,000 ൽ അധികമെത്തിയിരിക്കുകയാണ്. കണക്കുകൾ പ്രകാരം സൗദി അറേബ്യയിലുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 36.4 ലക്ഷമാണെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.