Saudi Arabia: പ്രവാസികൾക്ക് ആശ്വാസ വാർത്ത; പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സൗദി രംഗത്ത്!
Saudi New Insurance Policy: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് ഈ പദ്ധതി
റിയാദ്: പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ് സൗദിയിലെ പുതിയ ഇൻഷുറൻസ് പദ്ധതി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്.
Also Read: തൊഴിൽ നിയമലംഘനം നടത്തിയതിന് 638 പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ!
'ഇൻഷുറൻസ് പ്രൊഡക്റ്റ്' എന്ന പുതിയ ഇൻഷുറൻസ് പദ്ധതി മനാവ വിഭവശേഷി സാമൂഹിക വികസന മന്ത്രലായവും ഇൻഷുറൻസ് അതോറിറ്റിയും ചേര്‍ന്നാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് ഈ പദ്ധതി. പദ്ധതി നിലവിൽ വന്നത് ഒക്ടോബര്‍ ആറുമുതലാണ്.
Also Read: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്, ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം
തൊഴിലുടമകളിൽ നിന്ന് വേതനമോ സർവീസ് മണിയോ ടിക്കറ്റ് മണിയോ ലഭിക്കാത്ത പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ പദ്ധതി എന്നത് ശ്രദ്ധേയം. നിശ്ചിത സമയത്തേക്ക് കൂലി നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. സ്ഥാപന ഉടമകള്‍ വേതനം നല്‍കുന്നതിൽ വീഴ്ച വരുത്തിയാല്‍ പ്രവാസി തൊഴിലാളികളുടെ കുടിശ്ശിക അടയ്ക്കുന്നതിന് പരിരക്ഷ നല്‍കും. മാത്രമല്ല ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിദേശിക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം വിമാന ടിക്കറ്റും ലഭിക്കും.
Also Read: മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!
ഇന്‍ഷുറന്‍സ് പോളിസിയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അനുസരിച്ചാണ് ഈ ഇൻഷുറൻസ് നല്‍കുന്നത്. സൗദിയിലെ തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രാദേശികവും അന്തര്‍ദേശീയവുമായ തൊഴില്‍ വിപണിയുടെ ആകര്‍ഷണവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങളെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.