Todays Horoscope: മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും അനുഭവം വ്യത്യസ്‍തമായിരിക്കും.

Horoscope Today 08 October 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, ഇടവ രാശിക്കാർ ദൂരയാത്രയ്ക്ക് സാധ്യത,

1 /14

Horoscope Today 08 October 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, ഇടവ രാശിക്കാർ ദൂരയാത്രയ്ക്ക് സാധ്യത, മിഥുന രാശിക്കാർക്ക് ചെലവേറും,

2 /14

കർക്കടക രാശിക്കാർക്ക് ആഗ്രഹ സാഫല്യത്തിന്റെ ദിനം, ചിങ്ങ രാശിക്കാർ അനാവശ്യ ചിന്തകൾ അവസാനിപ്പിക്കണം, തുലാം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് കർമ്മ രംഗത്ത് ഉയർച്ച, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, രാഷ്ട്രീയക്കാർക്ക് നല്ല ദിനം, പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കാൻ യോഗം. 

4 /14

ഇടവം (Taurus):  ഇന്നിവർക്ക് നല്ല ദിനം, ഉന്നത വ്യക്തികളുമായി അടുത്തിടപഴകാൻ സമയം ലഭിക്കും, ദൂരയാത്രക്ക് സാധ്യത, വിദേശത്തു ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. 

5 /14

മിഥുനം (Gemini): ഇന്നിവർക്ക് ചെലവേറും, സംസാരിക്കുമ്പോൾ ശ്രദ്ധിച്ചു വേണം അല്ലെങ്കിൽ പണിപാളും, മനഃസന്തോഷം ലഭിക്കും.   

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് ആഗ്രഹ സാഫല്യത്തിന്റെ ദിനം, ഉദ്യോഗാർത്ഥികൾക്ക് ജോലി, വിദ്യാർത്ഥികൾക്ക് അനുകൂല സമയം, വിവാഹം നടക്കും,  ബിസിനസ് പ്ലാനുകൾ ഭംഗിയായി നടക്കും.  

7 /14

ചിങ്ങം (Leo):  ഇന്നിവർ അനാവശ്യ ചിന്തകൾ ഒഴിവാക്കുക,  സാമ്പത്തികമായും നല്ല ദിനം, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ തീർക്കാൻ കഴിയും, ധനനേട്ടം, ഉണ്ടാകും, വിദ്യാർത്ഥികൾക്ക് നല്ല ദിനം. 

8 /14

കന്നി (Virgo): ഇന്നിവർക്ക് എല്ലാ കാര്യത്തിലും വിജയം, സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണം, കർമ്മ രംഗത്ത് പുരോഗതി, കുടുംബ ജീവിതം സന്തോഷപൂർണമാകും. 

9 /14

തുലാം (Libra): ഇന്നിവർക്ക് അലസത കൂടും, ആരോഗ്യം ശ്രദ്ധിക്കണം ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത, ചെലവ് കൂടും, ആത്മവിശ്വാസം കുറയും

10 /14

വൃശ്ചികം (Scorpio): കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, മനസമാധാനം നഷ്ടപ്പെടാൻ സാധ്യത, സാമ്പത്തിക നേട്ടം ഉണ്ടാകും, മുൻകോപം നിയന്ത്രിക്കുക.  

11 /14

ധനു (Sagittarius): ചെലവുകൾ വർധിക്കും, ധനനസ്ഥത്തിന് സാധ്യത, ജോലിഭാരം വർധിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല ദിനം

12 /14

മകരം (Capricorn): ഇന്നിവർക്ക് തടസങ്ങളുടെ ദിനം, വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസം നേരിടും, ജോലിഭാരം ക്ലേശം നൽകും.  

13 /14

കുംഭം (Aquarius): ദാമ്പത്യ ജീവിതം മെച്ചപ്പെടും,പുതിയ വീട്ടിലേക്ക് മാറാൻ ഇത് നല്ല സമയം, സാമ്പത്തിക നേട്ടം ഉണ്ടാകും.

14 /14

മീനം (Pisces): മാതാപിതാക്കളുടെ സഹായം ലഭിക്കും, വേണ്ടപ്പെട്ടവരുടെ വേർപാട് ദുഃഖം നൽകും, ജോലിസ്ഥലത്ത് ശോഭിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola