Saudi Arabia: സൗദി അറേബ്യ അതിശൈത്യത്തിലേക്ക്; താപനിലയിൽ വൻ കുറവുണ്ടാകും
Saudi Arabia Snowfall: രാജ്യത്തിന്റെ വടക്ക് ഭാഗത്തെയാകും ശൈത്യം കൂടുതലായി ബാധിക്കുക. ജനുവരി മൂന്ന് വരെ ഇതേ കാലാവസ്ഥ തുടരാനുള്ള സാധ്യതയുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ അതിശൈത്യത്തിന് സാധ്യത. താപനിലയിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. താപനില ശനിയാഴ്ച മുതൽ നാല് ഡിഗ്രി സെൽഷ്യസിനും പൂജ്യം ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തെയാകും ശൈത്യം കൂടുതലായി ബാധിക്കുക.
തബുക്ക്, ഹായിൽ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീനയുടെ വടക്ക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടും. ജനുവരി മൂന്ന് വരെ ഈ പ്രദേശങ്ങളിൽ ഇതേ കാലാവസ്ഥ തുടരാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലവിൽ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
ALSO READ: നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി അറേബ്യ
അതേസമയം, ഈ ശൈത്യകാലത്തിലെ ഏറ്റവും ശക്തമായ ശീതതരംഗം വരുന്ന ആഴ്ച രാജ്യത്ത് അനുഭവപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖത്താനി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.