Riyad: സാമ്പത്തിക  നേട്ടത്തിനും പ്രശസ്തിക്കും വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി  സൗദി മനുഷ്യാവകാശ കമ്മീഷന്‍


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം കുറ്റങ്ങള്‍ക്ക്  സൗദിയിലെ  (Saudi Arabia) നിയമങ്ങള്‍ അനുസരിച്ച്‌ ഒരു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.


കു ട്ടികളുടെ ജീവിതത്തിന്‍റെ  സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്ന,  അവരുടെ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന ചില നിയമ ലംഘനങ്ങള്‍ കമ്മീഷന്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടികളുമായുള്ള ബന്ധം എന്തു തന്നെയായാലും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതും പ്രായത്തിന് നിരക്കാത്ത സംവാദങ്ങളിലേക്ക് അവരെ തള്ളിവിടുന്നതും കുട്ടികളുടെ മാനസികവും പെരുമാറ്റപരവുമായ ജീവിതത്തെ ഭീഷണിപ്പെടുത്തുന്ന ഗുരുതരമായ നിയമ ലംഘനമാണെന്നും  മനുഷ്യാവകാശ കമ്മീഷന്‍ (Human Rights Commission) ഓര്‍മപ്പെടുത്തി.


Also read: Covid 19: UAE യിലെ സ്‌കൂളുകൾ February 14ന് തുറക്കും


വിവര സുരക്ഷക്കും സ്വകാര്യതക്കുമുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍പ്പെട്ട ഒന്നാണ്. ഇത് ലംഘിക്കപ്പെടെണ്ടതല്ല കുട്ടികളടക്കം എല്ലാവര്‍ക്കും അവരുടെതായ സ്വകാര്യ ജീവിതമുണ്ട്. ഇത് രാജ്യത്തെ നിയമം ഉറപ്പു നല്‍കുന്നതാണ്. ക്യാമറയടങ്ങിയ മൊബൈല്‍ ഫോണുകള്‍ ദുരുപയോഗിച്ച്‌ ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റവും സമാനമായ മറ്റു പ്രവൃത്തികളും പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.