Saudi Arabia: സൗദി ഭീകരന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കി
Saudi Arabia: ചില ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്‌തുവെന്നും റിപ്പോർട്ടുണ്ട്
റിയാദ്: സൗദി ഭീകരന്റെ വധശിക്ഷ അൽഖസീമിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. യാസിർ ബിൻ മുഹമ്മദ് അൽഅസ്മരി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ സൈനികരെ ആക്രമിക്കാനും ഇയാള്‍ പദ്ധതിയിട്ടുവെന്നും കൂടാതെ ഭീകര സംഘം സ്ഥാപിക്കുകയും ഭീകര സംഘടനയുടെ നേതാവുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്നു.
Also Read: Kuwait: സിക്ക് ലീവെടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ്; ജീവനക്കാരന് 3 വർഷം തടവ്!
മാത്രമല്ല ഇയാൾ വിദേശങ്ങളിലുള്ള ഭീകര സംഘടനകളുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിരുന്നു. ചില ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്‌തുവെന്നും റിപ്പോർട്ടുണ്ട്. ഇയാൾ വൻതോതിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വാങ്ങാൻ ശ്രമിക്കുകയും ഭീകരാക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതിന് രാസവസ്തുക്കൾ കൈക്കലാക്കുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ നിർമിക്കുകയും കൈവശം വെക്കുകയും വിദേശങ്ങളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ഈ സ്ഥലങ്ങളിലേക്ക് പോകാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Also Read: Viral Video: രാജവെമ്പാലയെ ചുംബിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!
സൗദിയിൽ പെൺവേഷത്തിലെത്തി മുൻഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. സൗദി പൗരനായ യുവാവിന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന യുവതിയെയാണ് വേഷംമാറിയെത്തി കൊലപ്പെടുത്തിയത്.
Also Read: Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ
ഇരുവരും വിവാഹ മോചനം തേടിയിരുന്നു. ഇതിനുശേഷം മുന്‍വൈരാഗ്യം കൊണ്ട് പ്രതി ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾ പെണ്‍വേഷത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. സംഭവം കഴിഞ്ഞു നടത്തിയ അന്വേഷണത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മാത്രമല്ല അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടർന്ന് കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയാകുകയും വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്തതിനു പിന്നാലെയാണ് ശനിയാഴ്ച ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...