Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ

Turtle Attacks Woman Video: ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും വിശ്വസിക്കാൻ കഴിയില്ല അതായത് സാധാരണ വളരെ ശാന്തമായി കാണാറുള്ള ആമയും ഇങ്ങനെ ആക്രമിക്കുമെന്നത്, വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും.

Written by - Ajitha Kumari | Last Updated : May 16, 2023, 12:15 AM IST
  • ദാഹിച്ചുവലഞ്ഞ ആമയ്ക്ക് വെള്ളം നൽകി സ്ത്രീ
  • മൃഗങ്ങളുമായി ബന്ധപ്പെട്ട മനോഹരങ്ങളായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പല സമയത്തും വൈറലാകാറുണ്ട്
  • ചുട്ടുപൊള്ളുന്ന ഈ ചൂടിൽ മനുഷ്യരെന്ന് മാത്രമല്ല മൃഗങ്ങൾ പോലും വല്ലാണ്ട് തളർന്നു പോകാറുണ്ട്
Viral Video: ദാഹിച്ചു വലഞ്ഞ ആമയ്ക്ക് വെള്ളം കൊടുത്ത് യുവതി, പിന്നെ സംഭവിച്ചത് കണ്ടാൽ..! വീഡിയോ വൈറൽ

Turtle Viral Video: മൃഗങ്ങളുമായി ബന്ധപ്പെട്ട മനോഹരങ്ങളായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പല സമയത്തും വൈറലാകാറുണ്ട്. ഇവ ചില സമയത്ത് രസകരമായ കോമാളിത്തരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ ആരാധകരുടെ ഹൃദയം കീഴടക്കാറുമുണ്ട്. എന്നാൽ ഈ സമയത്ത് വൈറലാകുന്ന ദാഹിച്ചു വലഞ്ഞ ഒരു ആമയുടെ വീഡിയോ ശരിക്കും ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്വന്തം ദാഹം ശമിപ്പിച്ച ശേഷം ഈ ആമ കാട്ടിയത് കണ്ടാൽ ശരിക്കും ഞട്ടിപ്പോകും. അത്തരത്തിലുള്ള ഒന്നായിരുന്നു ആമ ഒപ്പിച്ചത്.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

ചുട്ടുപൊള്ളുന്ന ഈ ചൂടിൽ മനുഷ്യരെന്ന് മാത്രമല്ല  മൃഗങ്ങൾ പോലും വല്ലാണ്ട് തളർന്നു പോകാറുണ്ട്.  അതുകൊണ്ടാണ് ദാഹിക്കുന്ന പക്ഷികൾക്ക് ദാഹമകറ്റാൻ വീടിന് പുറത്ത് ഒരു പാത്രത്തിൽ വെള്ളം സൂക്ഷിക്കണമെന്ന് പറയുന്നത്.  ചിലപ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാകും വഴിയിൽ മറ്റു മൃഗങ്ങളുടെ ദാഹം ശമിപ്പിക്കുന്ന ചിലരെ. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇവിടേയും നിങ്ങൾ കണ്ടത്. അതായത് ദാഹിച്ചു വലഞ്ഞു നിൽക്കുന്ന ആമയ്ക്ക് വെള്ളം നൽകുന്ന ഒരു സ്ത്രീയെയാണ് നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്.  എന്നാൽ വെള്ളം കുടിച്ച ശേഷം ആ ആമ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.  അതെ ശരിക്കും ഞെട്ടിക്കുന്ന കാഴ്ച..  വെള്ളം കുടിച്ച ശേഷം ആമ പെട്ടെന്ന് ആ സ്ത്രീയെ ആക്രമിക്കാൻ പോകുന്നതാണ് പിന്നെ കാണുന്നത്. ഇത് കേട്ടപ്പോൾ തന്നെ നിങ്ങൾ ഞെട്ടിയിട്ടുണ്ടാകും അല്ലെ, ഇതേ അനുഭവം തന്നെയാണ് ഈ വീഡിയോ കാണുന്നവർക്കും ഉണ്ടാകുന്നത്. വീഡിയോ കാണാം...

Also Read: Viral Video: പ്രീവെഡിങ് ഷൂട്ടിൽ ക്യാമറാമാൻ ചെയ്തത്, നാണിച്ചു തല കുനിച്ചു വധു..! വീഡിയോ വൈറൽ
 

Also Read: Gajakesari Yoga: വ്യാഴ-ചന്ദ്ര യുതി സൃഷ്ടിക്കും ഗജകേസരിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ

ദാഹിച്ചുവലഞ്ഞ ആമയ്ക്ക് വെള്ളം നൽകിയ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച ഈ വീഡിയോ @strangemedia എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയിൽ യുവതി ആമയുടെ ദാഹം ശമിപ്പിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ദാഹിച്ചു വലഞ്ഞ ആമ വെള്ളത്തിനായി പലതവണ വായ തുറക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ എത്രത്തോളം  ഞെട്ടിയോ അത്രത്തോളം അല്ലെങ്കിൽ അതിൽ കൂടുതൽ ആ യുവതിയും ശരിക്ക് ഞെട്ടിപ്പോയി. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ  4.4M വ്യൂസും 40k ലൈക്‌സും  ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ 3949 ഉപയോക്താക്കൾ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News