Saudi: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനഃരാഭിക്കുന്നു
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനഃരാഭിക്കുന്നതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ്...
Mumbai: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനഃരാഭിക്കുന്നതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ്...
ഇത് സംബന്ധിച്ച അറിയിപ്പ് സൗദി കോണ്‍സുലേറ്റ് റിക്രൂട്ടി൦ഗ് ഏജന്‍സികള്‍ക്ക് നല്‍കി. എന്നാല്‍, ദിവസവും പത്ത് പാസ്പോര്‍ട്ടുകള്‍ മാത്രമേ ഓരോ ഏജന്‍സികളില്‍ നിന്നും സ്വീകരിക്കുകയുള്ളൂവെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് അടുത്ത തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് അറിയിപ്പ്.
എന്നാല്‍, ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ യാത്രക്കാരെ സൗദിയിലേക്കുള്ള യാത്രാ നടപടികള്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതായത്, സൗദി പുറത്തിറക്കിയ യാത്ര നിയന്ത്രണങ്ങള്‍ അനുസരിച്ച് മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളൂ. സൗദി യിലേയ്ക്ക് ഏതെങ്കിലും തരത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍സുലേറ്റിന് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും അറിയിപ്പില്‍ പറയുന്നു.
Also Read: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി യുഎഇ; പ്രവാസികൾക്ക് തിരിച്ചടി
നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഡിപ്ലോമാറ്റുകള്‍, അവരുടെ കുടുംബം, സൗദി പൗരന്മാര്‍ എന്നിവര്‍ക്ക് മാത്രമേ നിലവില്‍ സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകൂ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് നിരവധി രാജ്യങ്ങള്‍ യാത്രാസര്‍വീസ് നിര്‍ത്തി വച്ചിരിയ്ക്കുന്നതിനാല്‍ സൗദിയിലേയ്ക്കുള്ള യാത്ര എളുപ്പമാവില്ല.
Also Read: Saudi Arabia: അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി
കൂടാതെ, സൗദിയിലേക്ക് മടങ്ങാനാകാതെ സ്വദേശത്ത് കുടുങ്ങിയവരുടെ ഇഖാമ റീഎന്‍ട്രി വിസിറ്റ് വിസകള്‍ സൗജന്യമായി പുതുക്കും. 2021 ജൂണ്‍ 2 വരെയാണ് ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസ എന്നിവ നീട്ടി നല്‍കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...