റിയാദ്: സൗദി പൗരന്മാര്‍ക്ക് ഇനി അന്താരാഷ്ട്ര യാത്രയാവാം... കഴിഞ്ഞ 14 മാസത്തിനു ശേഷമാണ് സൗദി ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര യാത്രാനുമതി നല്‍കിയിരിയ്ക്കുന്നത്.
എന്നാല്‍, നിബന്ധനകള്‍ പാലിച്ചായിരിയ്ക്കണം പൗരന്മാരുടെ യാത്ര എന്നുമാത്രം. കുറഞ്ഞത് യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും COVID-19 വാക്സിനേഷൻ ആദ്യ ടോസെങ്കിലും സ്വീകരിച്ചവര്‍ ആയിരിക്കണം യാത്രക്കാര്‍. 18 വയസ്സിന് താഴെയുള്ളവർക്കും, കഴിഞ്ഞ 6 മാസത്തിനകം കോവിഡ് മുക്തി നേടിയവര്‍ക്കും യാത്ര ചെയ്യാം.
അതേസമയം, സൗദി പൗരന്‍മാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന വിലക്ക് നിലനില്‍ക്കും. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍, യാത്ര അനിവാര്യമാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി തേടാം.
Also Read: Covid19:ജൂലൈ മുതൽ അബുദാബിയിൽ നിയന്ത്രണങ്ങളിൽ ഇളവ്
ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്‍, അര്‍മീനിയ, ബെലാറസ്, കോംഗോ, ഇറാന്‍, ലബനന്‍, ലിബിയ, സോമാലിയ, സിറിയ, തുര്‍ക്കി, വെനിസ്വേല, യമന്‍ എന്നീ രാജ്യങ്ങളിലേക്കാണ് നിലവില്‍ യാത്രാ വിലക്കുള്ളത്.
2020ല്‍ പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ 14 മാസത്തിനു ശേഷമാണ് സൗദി ഇളവുകള്‍ വരുത്തിയത്. എന്നാല്‍, പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം തുടരുന്നത് എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...