Saudi Arabia: സൗദിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
സൗദിയിലെ അല്‍ഹസയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അല്‍ഹസ: സൗദിയിലെ അല്‍ഹസയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also Read: Chandrayaan-3: ചന്ദ്രയാൻ-3 വിജയത്തില്‍ അഭിനന്ദനവുമായി ദുബൈ ഭരണാധികാരി
അല്‍ഹസയില്‍ സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കനത്ത ചൂടും ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. തീ പടരുന്നത് കണ്ട ഉടന്‍ തന്നെ ബസിലെ ഡ്രൈവര്‍ ബസ് നിര്‍ത്തി മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും പുറത്തിറക്കുകയായിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ
കൊലപാതക കേസിൽ മൂന്ന് വർഷത്തോളം ജയിലിൽ; ശേഷം പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി കോടതി വിധി
സൗദിയിൽ കൊലപാതക കേസിൽ മൂന്ന് വർഷത്തോളമായി ജയിലിലായിരുന്ന രണ്ട് ഇന്ത്യക്കാർ നിരപരാധികളാണെന്ന് കണ്ടെത്തിയ കോടതി ഇവരെ വിട്ടയച്ചു. വിധിയുടെ പകർപ്പ് ഇന്ത്യൻ എംമ്പസിക്കും കൈമാറിയിട്ടുണ്ട്. റിയാദിന് സമീപം അൽഖർജ് മേഖലയിലെ കൃഷിയിടത്തിൽ ജോലിക്കാരായിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർ പ്രദേശ് സ്വദേശി മുലായികയുമാണ് കോടതിയുടെ വിധിതീർപ്പിൽ മോചിതരായത്.
Also Read: സൂര്യൻ-ശനി മുഖാമുഖം സൃഷ്ടിക്കും സമസപ്തക യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും കൈ നിറയെ പണം!
ഒരു വാഹനാപകടത്തിൽ സഹപ്രവർത്തകനായ ബംഗ്ലാദേശ് പൗരൻ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി ജയിലിലടച്ചത്. കൃഷിത്തോട്ടത്തിൽ ഇവരെ കൂടാതെ ജോലിക്കാരായി നാല് ബംഗ്ലാദേശ് സ്വദേശികളും ഉണ്ടായിരുന്നു. ഇവിടുത്തെ വിവിധ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തു തീർക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനാപകടം സംഭവിക്കുകയും ബംഗ്ലാദേശികളിലൊരാൾ മരിക്കുകയുമുണ്ടായി.
ഇതിനെ തുടർന്ന് ശേഷിക്കുന്ന അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. ഇവർ ജയിലിലായതിന് പിന്നാലെയാണ് കോവിഡ് മഹാമാരി ഉണ്ടായതും അതിന്റെ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി ഇവർ അഞ്ചു പേരും ജയിലിൽ തുടരേണ്ടിയും വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...