Drugs Seized in Saudi Arabia: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴംഗ സംഘം പിടിയിൽ
Huge Drugs Seized In Saudi Arabia: അറസ്റ്റിലായവരിൽ രണ്ടു പേര്‍ യമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്. കൂടാതെ ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്.
റിയാദ്: സൗദിയിലെ റിയാദിൽ വൻ മയക്കുമരുന്ന് വേട്ട. റിയാദ് പ്രവിശ്യയിലെ മുസാഹ്മിയയിൽ നിന്നാണ് 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘം സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. മുസാഹ്മിയയിലെ ഒരു സ്വകാര്യ വിശ്രമ കേന്ദ്രം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്.
Also Read: റിയാദില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം; നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു
അറസ്റ്റിലായ സംഘത്തിലുള്ളവരിൽ രണ്ടു പേര്‍ യമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്. കൂടാതെ ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്. ഇവർ മയക്കുമരുന്ന് ശേഖരം ഗ്ലാസ് പാനലുകള്‍ക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രവാസിക്ക് തടവുശിക്ഷ
യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഏഷ്യന്‍ പ്രവാസിക്ക് തടവുശിക്ഷ നൽകി യുഎഇ കോടതി. യുഎഇ അപ്പീല്‍ കോടതിയാണ് പ്രവാസിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചത്.
Also Read: Hans Rajayoga: വ്യാഴം മേട രാശിയിൽ സൃഷ്ടിക്കും ഹൻസ് രാജയോഗം; ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!
മുപ്പത്തിനാലുകാരനായ പ്രവാസി അപ്പാര്‍ട്ട്മെന്റില്‍ നുഴഞ്ഞുകയറി പരാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നതാണ് കേസ്. താമസസ്ഥലത്ത് ആരോ പ്രവേശിച്ചതായി മനസിലാക്കിയ പരാതിക്കാരി പിന്നെ കണ്ടത് പ്രതി തന്റെ സമീപത്ത് നില്‍ക്കുന്നതായിട്ടാണെന്നും. ഇയാള്‍ തന്റെ ദേഹത്ത് സ്പര്‍ശിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. റൂമില്‍ അപരിചിതനെ കണ്ടതോടെ യുവതി ഭയന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടിമറയുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...