ദുബൈ: ദുബൈ - അബൂദബി എമിറേറ്റ്സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് മലയാളിയടക്കം ഏഴുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്​. മരിച്ചവരില്‍ രു മലയാളിയെയും ഉത്തരേന്ത്യക്കാരനെയും തിരിച്ചറിഞ്ഞു. എൻജിനീയറായ എറണാകുളം പിറവം സ്വദേശി എവിൻകുമാർ(29) ആണ് മരിച്ച മലയാളി. മറ്റൊരാൾ ഉത്തരേന്ത്യൻ സ്വദേശി ഹുസൈൻ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ തൊഴിലാളികളുമായി പോയ മിനിബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇടിയുടെ ആഘാതത്തില്‍ മിനി ബസ് പൂർണമായും തകർന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ഇൗ ഭാഗത്തു മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടായി. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. മരിച്ച മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.