Actor G Venugopal Passed Away: പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

Journalist and Actor G Venugopal Death: കേരളപത്രികയിലെ മുൻ സബ് എഡിറ്റർ ആയിരുന്നു അദ്ദേഹം.  1987-ൽ ഇറങ്ങിയ അംശിനി എന്ന ഹിന്ദി സിനിമയിൽ സീമാ ബിശ്വാസിന്റെ നായകനായി അഭിനയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2024, 11:44 AM IST
  • പത്രപ്രവർത്തകനും സിനിമാ, സീരിയൽ, നാടക നടനുമായിരുന്ന വേണുജി അന്തരിച്ചു
  • വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു
Actor G Venugopal Passed Away: പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

തിരുവനന്തപുരം: പത്രപ്രവർത്തകനും സിനിമാ, സീരിയൽ, നാടക നടനുമായിരുന്ന വേണുജി എന്നറിയപ്പെട്ടിരുന്ന ജി വേണുഗോപാൽ  അന്തരിച്ചു. 65 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു . 

Also Read: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്

 

കേരളപത്രികയിലെ മുൻ സബ് എഡിറ്റർ ആയിരുന്നു അദ്ദേഹം.  1987-ൽ ഇറങ്ങിയ അംശിനി എന്ന ഹിന്ദി സിനിമയിൽ സീമാ ബിശ്വാസിന്റെ നായകനായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഗൗരിശങ്കരം, മേഘസന്ദേശം, സായ്‌വർ തിരുമേനി, ആഘോഷം, കൃഷ്ണാ ഗോപാലകൃഷ്ണ എന്നീ സിനിമകളിലും ഓമനത്തിങ്കൾ പക്ഷി, ഡിറ്റക്ടീവ് ആനന്ദ്, കായംകുളം കൊച്ചുണ്ണി, താമരക്കുഴലി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും  ആഢ്യകവി തോലൻ, തെയ്യം, ആസ്ഥാന വിദൂഷകൻ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read: 139 ദിവസം ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സാമ്പത്തിക നേട്ടം!

സാമ്പത്തിക ബുദ്ധിമുട്ട്; അടുപ്പക്കാരെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി

സാമ്പത്തിക പരാധീനത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കിയാതായി റിപ്പോർട്ട്. സംഭവം നടന്നത് തിരുവനന്തപുരത്തെ നെയ്യാറിനകരയിൽ.  നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിളവീട്ടിൽ മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരാണ് ജീവനൊടുക്കിയത്.  സാമ്പത്തിക പരാധീനത കാരണം കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് മണിലാൽ അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷിനെയും വിളിച്ചറിയിച്ചത്.

വിവരമറിഞ്ഞ് മകനോടൊപ്പം കൗൺസിലറെത്തിയപ്പോൾ വീടിനു പുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം വീടിനകത്തുകയറി നോക്കിയ മഹേഷ് കണ്ടത് അടുത്തടുത്ത മുറികളിൽ അവശനിലയിലായ സ്മിതയെയും മകനെയുമാണ്. ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News