കുവൈറ്റിൽ കഴിഞ്ഞ 4 വർഷത്തിനിടയിൽ മാത്രം 406 പേർ ആത്മഹത്യ ചെയ്തതായി പുതിയ പഠനം. കുവൈറ്റ് ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആത്മഹത്യ പ്രവണതയുള്ള ആളുകളിൽ ( കുട്ടികളിലും  മുതിർന്നവരിലും) ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടത്തിന്റെ പ്രാധാന്യമാണ് ഈ പഠനം സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ - ഖബാസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. 2018 മുതൽ 2021 വരെ നടന്ന ആത്മഹത്യകളെ കുറിച്ചുള്ള പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ആത്മഹത്യ ചെയ്തവരിൽ കൂടുതലും പുരുഷന്മാരാണ്. കൂടാതെ 17 പേർ കുട്ടികളാണ്. ആത്മഹത്യ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഒരു 8 വയസ്സുക്കാരനാണ്. കുവൈറ്റ് സ്വദേശിയായ വിദ്യാർത്ഥി 2021 ആഗസ്റ്റ് 3 നാണ് ആത്മഹത്യ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മഹത്യ ചെയ്ത കുട്ടികളിൽ 52 ശതമാനം പേരും കുവൈറ്റ് സ്വദേശികളാണ്. ഈ 406 പേരിൽ  10 കുവൈറ്റികൾ, രണ്ട് ഇന്ത്യക്കാർ, 2 ബെഡൗൺ പൗരന്മാർ, ഒരു ബ്രിട്ടീഷ് പൗരൻ, ഒരു യെമനി, സിറിയൻ പൗരന്മാർ എന്നിവരും ഉൾപ്പെടും. കൂടാതെ ആത്മഹത്യ ചെയ്തവരിൽ 88 ശതമാനം പേരും പ്രവാസികളാണ്.  2020-ൽ കോവിഡ് രോഗബാധയും  അതിനോടൊപ്പമുള്ള ആരോഗ്യ മുൻകരുതലുകളും ക്വാറന്റൈനും ഒക്കെ ശക്തമായ സമയത്ത് കുട്ടികളുടെ ആത്മഹത്യാശ്രമ കേസുകൾ വൻതോതിൽ വർധിച്ചതായി പഠനം കണ്ടെത്തി. 


ALSO READ: ബഹറിൻ കേരളീയ സമാജത്തിന്‍റെ അഭിമുഖ്യത്തിൽ ഓണം നവരാത്രി ഉത്സവങ്ങൾക്ക് തുടക്കമായി


2018 - 2019 വർഷവും 2020 - 2021 വർഷങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആത്മഹത്യ ശ്രമങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2018 - 2019 കാലഘട്ടത്തിൽ ആകെ 57 പേരായിരുന്നു ആത്മഹത്യ ശ്രമം നടത്തിയത്. എന്നാൽ 2020 - 2021 കാലഘട്ടം ആയപ്പോഴേക്കും ഇത് 101 കേസുകളായി ഉയർന്നു. അതായത് ഈ രണ്ട് കാലഘട്ടത്തിനിടയിൽ ആത്മഹത്യ ശ്രമം നടത്തിയവരുടെ എണ്ണത്തിൽ 56 ശതമാനം വർധനയാണ് ഉണ്ടായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.