ബഹറിൻ കേരളീയ സമാജത്തിന്‍റെ അഭിമുഖ്യത്തിൽ ഓണം- നവരാത്രി ഉത്സവങ്ങൾക്ക് തുടക്കമായി

ബഹ്റിൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന  ഓണം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കലാകാരൻമ്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്റിനിൽ എത്തുമെന്ന് കേരളീയ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു.

Edited by - Zee Malayalam News Desk | Last Updated : Aug 26, 2022, 03:21 PM IST
  • കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാശിയേറിയ കബഡി മത്സരങ്ങൾ പങ്കെടുത്തവർക്കും കാഴ്ച്ചക്കാർക്കും ഒരുപോലെ ആവേശമായി.
  • സെപ്തമ്പർ 23 ന് പ്രസിധ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പുതിരി ഒരുക്കുന്ന ഓണസദ്യയിൽ 5000 പേർ പങ്കെടുക്കും.
  • ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികൾ രണ്ട് മാസ കാലത്തോളം നീണ്ടു നിൽക്കും.
ബഹറിൻ കേരളീയ സമാജത്തിന്‍റെ അഭിമുഖ്യത്തിൽ ഓണം- നവരാത്രി ഉത്സവങ്ങൾക്ക് തുടക്കമായി

മനാമ: ബഹറിൻ കേരളീയ സമാജത്തിന്‍റെ അഭിമുഖ്യത്തിൽ ഓണം നവരാത്രി ഉത്സവങ്ങൾക്ക് തുടക്കമായി. ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികൾ രണ്ട് മാസ കാലത്തോളം നീണ്ടു നിൽക്കും.

ബഹ്റിൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന  ഓണം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കലാകാരൻമ്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്റിനിൽ എത്തുമെന്ന് കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു. 

Read Also: ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാശിയേറിയ കബഡി മത്സരങ്ങൾ പങ്കെടുത്തവർക്കും കാഴ്ച്ചക്കാർക്കും ഒരുപോലെ  ആവേശമായി. സെപ്തംബർ മാസം 9 ന് നടക്കുന്ന ശ്രാവണം 2022 ന്‍റെ ഔപചാരികമായ ഉത്ഘാടന ചടങ്ങിൽ വ്യവസായ പ്രമുഖനായ പദ്മശ്രീ എം എ യൂസഫലി മുഖ്യ അതിഥിയാകും. 

ഉത്ഘാടന ചടങ്ങിന് ശേഷം പദ്മഭൂഷൺ കെ എസ് ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, നൂറോളം പേർ അണിനിരക്കുന്ന മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും അത്തപ്പൂക്കള മത്സരം, ഓണപ്പുടവ മത്സരം, പായസ മത്സരം, വടംവലി മത്സരം, ഘോഷയാത്ര തുടങ്ങിയ പരിപാടികളും നടക്കും. 

Read Also: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

സെപ്തമ്പർ 23 ന് പ്രസിധ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പുതിരി ഒരുക്കുന്ന ഓണസദ്യയിൽ 5000 പേർ പങ്കെടുക്കും. ഓണാഘോഷത്തിന്‍റെ സമാപന ദിവസമായ സെപ്തമ്പർ 30 ന് കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യ അതിഥിയാവും. ഒക്ടോബർ 5 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിന് ഡോ. ഗംഗാധരൻ നേതൃത്വം നൽകും. 

വിവിധ ദിവസങ്ങളിലായി നടങ്ങളിലായി നടക്കുന്ന ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റ് കൂട്ടാൻ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉൾപ്പെടെ നിരവധി ഗായകരുടെയും കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധു ഉൾപ്പെടെയുള്ളവരുടെ കലാ വിരുന്നുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News