Liquor Smuggling: കുവൈത്തിലേക്ക് അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രവാസി അറസ്റ്റിൽ
Liquor Smjuggling In Kuwait: പിടിയിലായ പ്രവാസി ഏഷ്യക്കാരനാണെന്ന് മാത്രമേ അധികൃതര്‍ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളു. സ്വന്തം നാട്ടില്‍ നിന്നും ഇയാളുടെ സുഹൃത്താണ് കണ്ടെയ്നറില്‍ രഹസ്യമായി മദ്യം കയറ്റിവിട്ടത്
കുവൈത്ത്: കുവൈത്തിലേക്ക് അനധികൃതമായി കൊണ്ടുവന്ന മദ്യം പിടിച്ചെടുത്ത സംഭവത്തിൽ ഒരു പ്രവാസി അറസ്റ്റിൽ. 427 കുപ്പി മദ്യമാണ് ഇയാൾ കടത്താന്‍ ശ്രമിച്ചത്. രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു കണ്ടെയ്നറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ടു പേരാണെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ പ്രവാസി ഏഷ്യക്കാരനാണെന്ന് മാത്രമേ അധികൃതര്‍ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളു. സ്വന്തം നാട്ടില്‍ നിന്നും ഇയാളുടെ സുഹൃത്താണ് കണ്ടെയ്നറില്‍ രഹസ്യമായി മദ്യം കയറ്റിവിട്ടത്. എന്നാല്‍ ഇവ കുവൈത്തില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാകുകയും കണ്ടെയ്നറില്‍ എത്തിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ പ്രവാസിയെ കൈയോടെ പിടികൂടുകയുമായിരുന്നു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത മദ്യശേഖരവും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
Also Read: നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത് കണ്ടോ..? വീഡിയോ വൈറലാകുന്നു
Hajj 2023: ഹജ്ജ് 2023: നാലാം ബാച്ച് റെഡി.. പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ
സൗദി നയതന്ത്ര സുരക്ഷയ്ക്കും ഹജ്ജ് ഉംറ സുരക്ഷയ്ക്കുമുള്ള പ്രത്യേക സേനയിലേക്ക് 255 വനിതാ കേഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്‍റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ - ബസ്സാമി കഴിഞ്ഞ ദിവസം സേനയിലെ വനിതാ കേഡറ്റുകൾക്കുള്ള ബിരുദ ദാന ചടങ്ങ് നിർവഹിച്ചു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റി, ഹജ്ജ്, ഉംറ സെക്യൂരിറ്റി എന്നിവയ്ക്ക് വേണ്ടിയുള്ള സായുധ സേനയുടെ വനിതാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ നാലാമത്തെ ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.
Also Read: Shash Mahapursh Yogam: ഈ രാശിക്കാർക്ക് ലഭിക്കും ധനഗുണവും, സ്ഥാനമാനങ്ങളും!
ഇവർക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതിക വിദ്യയിലും സ്പെഷ്യൽ പരിശീലനം നൽകിയിട്ടുണ്ട്. സുരക്ഷാ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഇവർ നേടിയിട്ടുണ്ട്. തിയറിറ്റിക്കലും പ്രാക്ടിക്കലുമായ ക്ലാസുകളാണ് ഇവർക്ക് നൽകിയത്. 2019 ൽ സൗദി അറേബ്യ സായുധ സേനയുടെ വിവിധ ശാഖകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരുന്നു. അപ്പോഴാണ് സൗദി അറേബ്യൻ ആർമി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്‌സ്, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസസ് എന്നിവയിൽ ചേരാൻ വനിതകൾക്ക് അനുമതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...